| Sunday, 16th August 2026, 10:26 am

'സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെത്താത്തവര്‍ പാകിസ്ഥാനിലേക്കാണ് പോകേണ്ടത്'; വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്‌കൂള്‍ ഉടമ

അഞ്ജു ചന്ദ്രന്‍

തൃശ്ശൂര്‍: സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെത്താത്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂള്‍ ഉടമ.

സ്‌കൂളിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വീട്ടിലിരുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് സ്‌കൂള്‍ ഉടമയായ ഡോ. രാജു ഡേവിസ് പറഞ്ഞതായി റിപ്പോര്‍ട്ട്.

മാതാപിതാക്കള്‍ ഉള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം അറിയിക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

സ്വാതന്ത്രദിനത്തില്‍ വീട്ടിലിരുന്ന കുട്ടികള്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അര്‍ഹതയില്ലെന്ന് ഡേവിസ് പറഞ്ഞതായും ആരോപണമുണ്ട്.

Content Highlights: Those who don’t go to school on Independence Day should go to Pakistan’; School owner insults students

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more