| Thursday, 14th September 2023, 3:58 pm

ചന്ദ്രമുഖി 2വിലെ തോരി ബോറി ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ലെ ‘തോരി ബോറി’ ഗാനം പുറത്തിറങ്ങി. ഭുവനചന്ദ്ര വരികള്‍ ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. രാഘവ ലോറന്‍സും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകര്‍ഷണം.

ബോളിവുഡ് സ്റ്റാര്‍ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പി. വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ‘ലൈക്ക പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 28 റിലീസ് ചെയ്യും.

18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജിനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.

ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പി.ആര്‍.ഒ: ശബരി.

Content Highlight: Thori Bori Lyric song from chandramukhi 2

Latest Stories

We use cookies to give you the best possible experience. Learn more