ഫുട്ബോള്‍ ലോകത്തെ മികച്ച താരം ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുന്‍ ജര്‍മന്‍ താരം തോമസ് മുള്ളര്‍. ഈ ചോദ്യം എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ടെന്നും തന്റെ കരിയറിലെ ആദ്യ പത്ത് വര്‍ഷത്തോളം ഞാന്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പമായിരുന്നെങ്കിലും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം മെസിയാണെന്ന് മുള്ളര്‍ പറഞ്ഞു. ഒച്ചോസിന്‍ഗോയില്‍ ലേറ്റ്‌റണ്‍ എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുള്ളര്‍.
‘ഈ ചോദ്യം എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. എന്റെ കരിയറിലെ ആദ്യ പത്ത് വര്‍ഷത്തോളം ഞാന്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പമായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം, അതിലും വലിയ ചിത്രം നോക്കുമ്പോള്‍, എനിക്ക് പറയേണ്ടിവരുന്നത് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം മെസിയാണെന്നാണ്.
ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ എന്ന നിലയിലോ, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരം എന്ന നിലയിലോ അല്ല ഞാന്‍ പറയുന്നത്. 2022ലെ ലോകകപ്പില്‍ അദ്ദേഹം നേടിയതും ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം വലിയൊരു വിജയം സ്വന്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ അതിനും മുമ്പ് തന്നെ, അദ്ദേഹം ഫുട്ബോള്‍ കളിക്കുന്നത് കാണുന്നതിലുള്ള സന്തോഷം തന്നെയാണ് പ്രധാനപ്പെട്ടത്. അത് വെറുമൊരു ഷോ മാത്രമല്ല, ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന് അവസാനിക്കുന്ന ഒന്നുമല്ല. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി അത് തുടരുകയാണ്. കണക്കുകളും അദ്ദേഹം നല്‍കുന്ന സന്തോഷവും എല്ലാം പരിഗണിക്കുമ്പോഴാണ് ഞാന്‍ പറയുന്നത് ലയണല്‍ മെസിയാണ് എക്കാലത്തെയും മികച്ച താരം,’ മുള്ളര്‍ പറഞ്ഞു.
ലയണൽ മെസി. Photo: Selección Argentina in English/x.com
അതേസമയം ഇതിഹാസതാരം ലയണല്‍ മെസിയുടെ വിരമിക്കല്‍ മത്സരത്തിന് ഒരുങ്ങുകയാണ് അര്‍ജന്റീന. നാളെ (ഒക്ടോബര്‍ ആറിന്) ബെനിനെതിരെയാണ് മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടുന്നത്.
ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയര്‍ പടുത്തുയര്‍ത്തിയാണ് ലയണല്‍ മെസി വിടവാങ്ങുന്നത്. 2023ലെ ലോകകപ്പ് സ്വന്തമാക്കിയതിന് പുറമെ 2026 ഫിഫ ലോകകപ്പില്‍ ഫൈനല്‍ വരെ മുന്നേറാനും മെസിയുടെ മികവില്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു.
2026ലെ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്പെയ്ന്‍ ചാമ്പ്യന്മാരായത്.
എന്നിരുന്നാലും ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനും അര്‍ജന്റൈന്‍ ഇതിഹാസമാണ്.
Content Highlight: Thomas Mullar Praises Legend Lionel Messi