| Tuesday, 8th March 2022, 2:27 pm

തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്.

ഇന്ന് രാവിലെ ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേര്‍ണ്‍ ഐ.സി.യുവിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more