| Wednesday, 28th October 2026, 2:36 pm

ഈ നടപടി ഒരിക്കലും വിജയിക്കാന്‍ പോവുന്നില്ല: ഇന്‍സ്റ്റഗ്രാമിലെ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന കേന്ദ്ര നടപടിയില്‍ ദീപ്‌കെ

നിഷാന. വി.വി

ന്യൂദല്‍ഹി: ഇന്‍സ്റ്റാഗ്രാമിലെ തങ്ങള്‍ക്കെതിരായ ആയിരക്കണക്കിന് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുന്നതായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഭരണകൂട വിമര്‍ശനങ്ങളും ജനങ്ങളുടെ ചോദ്യങ്ങളും അടങ്ങുന്ന അക്കൗണ്ടുകള്‍ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പിലൂടെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും അക്കൗണ്ടുകള്‍ നീക്കം ചെയ്ത് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ദിപ്‌കെ പറഞ്ഞു. ഈ അടിച്ചമര്‍ത്തലുകള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്‍സ്റ്റാഗ്രാമിലെ ഈ നടപടി വിജയിക്കാന്‍ പോകുന്നില്ല! സര്‍ക്കാര്‍ ദിവസേന ആയിക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ ഒരു അടിസ്ഥാനപരമായ കാര്യം വിസ്മരിക്കുന്നതായി തോന്നുന്നു. ജനം തങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് ഇന്‍സ്റ്റാഗ്രാം.

ആ ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്കപ്പുറത്താണ് നിലനില്‍ക്കുന്നത്. അക്കൗണ്ടുകള്‍ നീക്കം ചെയ്തുകൊണ്ട് അവയെ ഇല്ലാതാക്കാന്‍ കഴിയില്ല.’ ഈ ‘സെന്‍സര്‍ഷിപ്പ് കൂടുതല്‍ അവിശ്വാസത്തിന് മാത്രമേ വഴിവെക്കു,’ ദീപ്‌കെ പറഞ്ഞു.

സി.ജെ.പിക്ക് പുറമെ പ്രമുഖ ഹാസ്യകലാകാരന്മാര്‍ (വരുണ്‍ ഗ്രോവര്‍, ദേശ്ഭക്ത് തുടങ്ങിയവര്‍), സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവരുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇത്തരത്തില്‍ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: This move is never going to succeed: Deep-K on the Centre’s action to remove anti-government posts on Instagram.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more