| Saturday, 10th October 2026, 8:45 pm

ഇങ്ങനെയൊരു തോല്‍വി ആദ്യം; സഞ്ജുവിന്റെ വെടിക്കെട്ട് പാഴായ ആദ്യ മത്സരം

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ടിലാണ് മികച്ച സ്‌കോറിലെത്തിയത്. 41 പന്തില്‍ നിന്നും ഒമ്പത് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 200.00 സ്‌ട്രൈക് റേറ്റില്‍ 82 റണ്‍സാണ് താരം നേടിയത്.

ഇതാദ്യമായാണ് സഞ്ജു സാംസണ്‍ 50+ സ്‌കോര്‍ നേടിയ മത്സരത്തില്‍ പരാജയപ്പെടുന്നത്. ഇതിന് മുമ്പ് സഞ്ജു മൂന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും നേടിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല.

സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ സക്‌സസ് മന്ത്ര എന്നടക്കം ആരാധകര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആ സ്ട്രീക്കിനാണ് കഴിഞ്ഞ ദിവസം റാഞ്ചിയില്‍ ഷായ് ഹോപ്പും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് അന്ത്യം കുറിച്ചത്.

ഇതിന് മുമ്പ് സഞ്ജു 50+ സ്‌കോര്‍ ചെയ്ത മത്സരങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം – ഫലം എന്നീ ക്രമത്തില്‍)

111 (47) – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024 – ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയം

109* (56) – സൗത്ത് ആഫ്രിക്ക – ജോഹനാസ്ബെര്‍ഗ് – 2024 – ഇന്ത്യയ്ക്ക് 135 റണ്‍സ് വിജയം

107 (50) – സൗത്ത് ആഫ്രിക്ക – ഡര്‍ബന്‍ – 2024 – ഇന്ത്യയ്ക്ക് 61 റണ്‍സ് വിജയം

97* (50) – വെസ്റ്റ് ഇന്‍ഡീസ് – ഈഡന്‍ ഗാര്‍ഡന്‍സ് – 2026 – ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

89 (42) – ഇംഗ്ലണ്ട് – വാംഖഡെ – 2026 – ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം

89 (46) – ന്യൂസിലാന്‍ഡ് – അഹമ്മദാബാദ് – 2026 – ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയം

77 (42) – അയര്‍ലാന്‍ഡ് – ഡബ്ലിന്‍ – 2022 – ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം

58 (45) – സിംബാബ്‌വേ – ഹരാരെ – 2024 – ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം

57 (22) – അഫ്ഗാനിസ്ഥാന്‍ – ദല്‍ഹി – 2026 – ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

56 (45) – ഒമാന്‍ – അബുദാബി – 2025 – ഇന്ത്യയ്ക്ക് 21 റണ്‍സ് വിജയം

50 (35) – അഫ്ഗാനിസ്ഥാന്‍ – ദല്‍ഹി – 2026 – ഇന്ത്യയ്ക്ക് 127 റണ്‍സ് വിജയം

അതേസമയം, ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്.

ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറാണ് വേദി.

Content Highlight: This is the first time India has lost a match in which Sanju Samson scored 50+ runs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more