ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ക്ടാബര്‍ 10ന്( നാളെ) ജന്തര്‍ മന്ദറില്‍ നടത്താനിരിക്കുന്ന പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി രാജ്യത്തുടനീളം 10,000 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി പാര്‍ട്ടി വക്താവ് അശുതോഷ് രങ്ക.
പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ച പൂനെയിലെ വിദ്യാര്‍ത്ഥികളും കര്‍ഷക സംഘടന പ്രവര്‍ത്തകര്‍, ദളിത് സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് രങ്ക പറഞ്ഞു.
‘ രാജ്യത്ത് എന്ത്‌കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൂടാ? മുംബൈയിലും ബെംഗളൂരുവിലും സമാധാനപരമായി പ്രതിഷേധങ്ങള്‍ക്ക് സംഘടിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് ദല്‍ഹിയില്‍ മാത്രം അതിന് അനുമതി നല്‍കുന്നില്ല? ജന്തര്‍ മന്ദര്‍ ഇന്ത്യയിലെ ജനങ്ങളുടെതാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെതല്ല,’ അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ഫോട്ടോയ്ക്ക് പ്രതികരിച്ച് കൊണ്ട് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു.
അതേസമയം നേതാക്കളെ കസ്റ്റഡിയിലെടുത്താലും സമരം നടത്തുമെന്ന് സി.ജെ.പി നേരത്തെ പറഞ്ഞിരുന്നു. ദല്‍ഹി പൊലീസ് എവിടെ തടയുന്നുവോ അവിടെ കുത്തിയിരുപ്പ് സമരം നടത്തുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlight: