| Wednesday, 22nd July 2026, 10:42 am

ഇത് കോണ്‍ഗ്രസ്-ബി.ജെ.പി ജുഗല്‍ബന്ദി: സി.ജെ.പി സമരം ദുര്‍ബലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ ഇറക്കിയത് മോദി: ആം ആദ്മി പാര്‍ട്ടി

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരം കോാണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ജുഗല്‍ബന്ദി (ഒത്തുകളി) യാണെന്നും എ.എ.പി പറഞ്ഞു.

സി.ജെ.പിയുടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് മോദി രാഹുല്‍ ഗാാന്ധിയെ തന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ അനുവദിച്ചതെന്ന് എ.എ.പി എം.പി സജ്ഞയ് സിങ് പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ സി.ജെ.പി പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ വിസമ്മതിച്ച കേന്ദ്രം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് തയ്യാറായത് എങ്ങനെയെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് അതിഷി മര്‍ലേന ചോദിച്ചു.

‘ഇത് ശരിക്കും അതിയശയകരമാണ്. സി.ജെ.പിയും വാങ്ചുക്കും ജന്തര്‍ മന്തറില്‍ ഒരുമാസത്തെ സമരം നടത്തി. എന്നിട്ടും അവരോട് സംസാരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്താന്‍ അനുമതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ മോദി സര്‍ക്കാര്‍ അവരോട് ചര്‍ച്ച ആരംഭിക്കുന്നു, എന്തൊരു ഒത്തുകളിയാണിത്,’ അതിഷി പറഞ്ഞു.

സി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന് പിന്നാലെയായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ധര്‍ണ നടത്തിയത്. പിന്നീട് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധിയടക്കമുള്ള നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Content Highlight: This is a Congress-BJP ‘jugalbandi’: Modi deployed Rahul Gandhi to weaken the CJP protest – Aam Aadmi Party.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more