| Tuesday, 31st December 2013, 12:08 pm

പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അംഗീകരിക്കും: എല്ലാവരോടും നന്ദിയെന്ന് തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എറണാകുളം: കഴിഞ്ഞ ഒന്നരവര്‍ഷക്കാലം ആഭ്യന്തര വകുപ്പ് ഉണ്ടാക്കിയ നേട്ടങ്ങള്‍ മികച്ചതായിരുന്നെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഭരണ നേട്ടങ്ങള്‍ വിവരിച്ച് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു തിരുവഞ്ചൂര്‍.

ഒന്നര വര്‍ഷത്തിനിടെ ഒരു പോലീസ് ഫയറിങ്ങും ഉണ്ടായിട്ടില്ല. എന്നാല്‍ 2013 ല്‍ 2 പോലീസ് ഫയറിങ് ഉണ്ടായി. അത് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടരന്‍ന്ന് ഫോറസ്റ്റ് ഓഫീസിന് തീവെപ്പ് ഉണ്ടായപ്പോള്‍ ആകാശത്തേക്ക് വെടിവെച്ചു.

അല്ലാതെ ഫേസ് ടു ഫേസ് വെടിവെപ്പ് ഉണ്ടായില്ല. ചാലിയാല്‍ പുഴയിലെഅനധികൃത മണല്‍ഖനനത്തെ തുടര്‍ന്ന് ആളുകളെ ഓടിക്കാനായി വെടിവെപ്പ്. ഇതല്ലാതെ ഒരു വെടിവെപ്പും ഉണ്ടായില്ല.

സുവര്‍ണലിപിയില്‍ രേഖപ്പെടുത്തുന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ ഒന്നര വര്‍ഷക്കാലം. പോലീസ് ലാത്തിച്ചാര്‍ജ്ജ് നോക്കിയാല്‍ കഴിഞ്ഞ 4 മാസക്കാലം ഒരു ലാത്തിച്ചാര്‍ജ്ജും ഉണ്ടായിട്ടില്ല.

പോലീസ് ചെയ്‌സിങ് ഉണ്ടായിരുന്നില്ല. 2012 ല്‍ ലോക്കപ്പ് മരണം ഉണ്ടായിരുന്നില്ല. കമ്യൂണല്‍ മര്‍ഡര്‍ ജൂലൈയിലും സെപ്റ്റംബറിലും ഉണ്ടായിരുന്നു. ക്രമസമാധാന രംഗത്ത് പൂര്‍ണമായ സഹകരണം ജനങ്ങളും ആഭ്യന്തര വകുപ്പിനോട് കാണിച്ചു.

2200 വിജിലന്‍സ് കേസ് ഉണ്ടായിരുന്നു. അതിപ്പോള്‍ 340 കേസ് മാത്രമായി. 40000ത്തില്‍ അധികം വിജിലന്‍സ് എന്‍ക്വയറിയില്‍ ഇപ്പോള്‍ 299 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിനെല്ലാം എന്നോട് സഹകരിച്ച പോലീസ് ഉദ്യോഗസ്ഥരോടും നന്ദി രേഖപ്പെടുത്തുന്നു.

എന്റെ പാര്‍ട്ടി എടുത്ത തീരുമാനത്തിനനുസരിച്ചാണ് ആഭ്യന്തരമന്ത്രിയായത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല സത്യസന്ധമായി ചെയ്തു. റവന്യൂ വകുപ്പ് ഏല്‍പ്പിച്ചപ്പോഴും ഏറ്റവും നല്ല സ്‌കീമുകള്‍ കൊണ്ടുവരാന്‍ സാധിച്ചു. ആഭ്യന്തര വകുപ്പിലും ഭംഗിയായി കടമകള്‍ നിര്‍വഹിച്ചു.

ഭൂസമരം, അധ്യാപക സമരം, രാപകല്‍ സമരം, സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം അങ്ങനെ എത്ര സമരങ്ങള്‍ കേരളത്തില്‍ ഇക്കാലയളവിനുള്ളില്‍ നടന്നു, 3000 ത്തോളം ഹര്‍ത്താല്‍ നടന്നു. മുഖ്യമന്ത്രിയെ തടയുന്ന സമരം നടത്തിയി. സെക്രട്ടറിയേറ്റ് അനിശ്ചിത കാലത്തേക്ക് വളഞ്ഞു.

മഹാജനത്തെ കൊണ്ടുവന്ന് സെക്രട്ടേറിയറ്റ് വളഞ്ഞു. ഒരു തുള്ളി രക്തം വീണില്ല, ജനസമ്പര്‍ക്ക പരിപാടിയിലെ കരിങ്കൊടി പ്രകടനം നടത്തി. എന്നിട്ടും 14 ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടി വിജയകരമായി നടത്തിയില്ലേ,

ഞാന്‍ പരിഭവവും പരാതിയുമില്ലാത്ത ആളാണ്. എന്നോട് എപ്പോള്‍ പറഞ്ഞാലും ഞാന്‍ സന്തോഷത്തോടെ ആ തീരുമാനം സ്വീകരിക്കു. ആരെയും കുറ്റപ്പെടുത്താനില്ല.

ടി.പി കേസില്‍ തുടക്കത്തിലുള്ള ജാഗ്രത തന്നെ പിന്നീടുണ്ടായിട്ടുണ്ട്. ആ മണ്ണില്‍ 50 പേര്‍ മരിച്ചല്ലോ, എന്താണ് അത് ചര്‍ച്ചാ വിഷയമാകാതെ പോയത്? കൊന്ന ആളിനേയും കൊല്ലിച്ച ആളിനേയും ഞങ്ങള്‍ പിടിക്കുമെന്ന് പറഞ്ഞു. അത് പിടിച്ചു. ഇനി വിധി വരട്ടെ.

മുഖ്യമന്ത്രിക്ക് കൊടുക്കേണ്ട സംരക്ഷണം കൊടുത്തിട്ടുണ്ട്. പാര്‍ട്ടി പറയുന്നതിനപ്പുറത്ത് ഒന്നുമില്ല.  വിട്ടുകൊടുക്കുന്നതും പിടിച്ചെടുക്കുന്നതുമല്ല ലക്ഷ്യം. ആരെയും ഒന്നിനും കുറ്റപ്പെടുത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more