| Friday, 14th October 2016, 12:49 pm

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു: കോടതിമുറിക്കുള്ളില്‍ നിന്നും ബലമായി ഇറക്കിവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയരാജനെതിരായ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായി കോടതിമുറിക്ക് അകത്ത് നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണി മുഴക്കിയാണ് അഭിഭാഷകര്‍ പുറത്താക്കിയത്.


തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ഗുണ്ടായിസം. മന്ത്രി ഇ.പി ജയരാജന് എതിരായ കേസ് പരിഗണിക്കവെയാണ് സംഭവം.

ജയരാജനെതിരായ കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരു കൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്.

തുടര്‍ന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. ഇന്ത്യന്‍ എക്‌സപ്രസ് ലേഖകന്‍ പ്രഭാതിന് മര്‍ദ്ദനമേറ്റു.

ജയരാജനെതിരായ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായി കോടതിമുറിക്ക് അകത്ത് നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണി മുഴക്കിയും ബലം പ്രയോഗിച്ചും അഭിഭാഷകര്‍ പുറത്താക്കിയത്.

കോടതി നടപടികള്‍ നടക്കുന്നതിനിടയില്‍ ജഡ്ജിയുടെ മുന്നില്‍ വച്ചായിരുന്നു മാധ്യമപ്രവര്‍ത്തരെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇറക്കിവിടല്‍. നടപടി ജഡ്ജി വിലക്കിയിട്ടും അഭിഭാഷകര്‍ ചെവികൊണ്ടില്ല.

ആരോട് ചോദിച്ചിട്ടാണ് നിങ്ങള്‍ അകത്തുകയറിയതെന്ന് ആക്രോശിച്ചായിരുന്നു കൈയേറ്റം. ജഡ്ജിയും പൊലീസും നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കയ്യേറ്റവും ഭീഷണിയും. തുടര്‍ന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് സംരക്ഷണത്തില്‍ പുറത്തിറങ്ങി.

കോടതി റിപ്പോര്‍ട്ടിങ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തള്ളിക്കൊണ്ടായിരുന്നു അഭിഭാഷകരുടെ നപടി.

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കോടതിയില്‍ യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഒരുകൂട്ടം അഭിഭാഷകര്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ തുടരുകയാണ്.

We use cookies to give you the best possible experience. Learn more