| Friday, 8th March 2019, 12:51 pm

മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു.

ഇതോടെ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പായി.

Read Also : ഈ കേസ് മുറിവുണക്കുന്നതിന് വേണ്ടിയാണ്; അയോധ്യക്കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്ത ഹിന്ദു മഹാസഭയോട് സുപ്രീംകോടതി

തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്തത്. ഇതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനെ കുമ്മനത്തെ തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിന് ഇടയാക്കിയത്.

കുമ്മനം വന്നില്ലെങ്കില്‍ പിന്നെ പരിഗണിക്കേണ്ടതു സുരേഷ് ഗോപിയെ ആകണമെന്നുമായിരുന്നു ആര്‍.എസ്എസ് നിലപാട്.

We use cookies to give you the best possible experience. Learn more