തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍. ശ്രീലേഖ വിജയിച്ചു.
ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് വിജയം. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയം നേടിയതും.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോസ്റ്ററുകളില്‍ ഐ.പി.എസ് എന്ന് ഉപയോഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പരാതിയിലായിരുന്നു നടപടിയെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പോസ്റ്ററുകളും ചുമരെഴുത്തുകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പോസ്റ്ററുകളില്‍ റിട്ട. ഐ.പി.എസ് എന്നുപയോഗിച്ചായിരുന്നു പ്രചാരണം നടത്തിയിരുന്നത്. വോട്ടെടുപ്പ് ദിനത്തില്‍ പ്രീ-പോളിങ് സര്‍വേ ഫലം പുറത്തുവിട്ടും ശ്രീലേഖ വിവാദത്തിലായിരുന്നു.
തിരുവനന്തപുരം കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നും ബി.ജെ.പി നേതാവ് വി.വി രാജേഷും വിജയം സ്വന്തമാക്കി.
Content Highlight: Thiruvananthapuram Corporation: NDA Mayoral candidate R. Sreelekha wins