| Wednesday, 3rd November 2021, 10:19 am

തിരുവനന്തപുരത്ത് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്യനാട് ഈഞ്ചിപ്പുരയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ത്ഥികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സോമന്‍ നായര്‍ എന്നയാളുടെ പരിക്കാണ് ഗുരുതരം. കുട്ടികള്‍ക്ക് തലയ്ക്കും ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്. ആര്യനാട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.

കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണില്‍ ഇടിച്ചതോടെ ബസ് സ്‌റ്റോപ്പ് പൂര്‍ണമായും നിലംപൊത്തുകയായിരുന്നു. രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയായിരുന്നു ഈ സമയം അവിടെ ഉണ്ടായിരുന്നത്. ഇവരുടെ ദേഹത്തേക്കാണ് കെട്ടിടം പൊളിഞ്ഞുവീണത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more