| Saturday, 25th February 2012, 9:02 pm

തിരുകേശ വിവാദം മിതത്വം പാലിക്കണം - പി.സി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവാചകകന്റെ തിരുകേശവുമായി ബന്ധപ്പെട്ട വിവാദം തെരുലിവേക്ക് കൂടുതല്‍ വലിച്ചിഴച്ച് വഷളാക്കുന്നതില്‍ നിന്ന് കേരളത്തിലെ മത-രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ഈ വിഷയത്തില്‍ എല്ലാവരും മിതത്വം പാലിക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

മതനേതാക്കള്‍ക്ക് രാഷ്ട്രീയപരമായി അഭിപ്രായം പറയാനും, രാഷ്ട്രീയ നേതാക്കള്‍ക്ക് മതവിഷയത്തിലും അഭിപ്രായം പറയാനും അവകാശമുണ്ടെങ്കിലും ഇത് പറയുമ്പോള്‍ ആരുടേയും വികാരം വ്രണപ്പെടുത്താതെ പക്വതയോടെ മാത്രം അഭിപ്രായം പറയാന്‍ എല്ലാവരും തയ്യാറാകണമെന്നും ഈ വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അപക്വമായി പോയെന്നും ഇത് വലിയൊരു വിഭാഗം വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും സംഘടന ജനറല്‍ കണ്‍വീനര്‍ അഷറഫ് പൊന്നാനി, കണ്‍വീനര്‍ സംസം ഗഫൂര്‍, നാഷണല്‍ കമ്മറ്റിയംഗങ്ങളായ ഇ.എം. അനീസ്, അന്‍സാരി കൊട്ടാരക്കര, ജിദ്ദ ഘടകം പ്രസിഡണ്ട് ദിലീപ് താമരക്കുളം, ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more