| Thursday, 19th February 2026, 11:29 am

ഇത് ഇന്ത്യയും പാകിസ്ഥാനുമല്ല, ടെക്‌സസാണ്; മൂന്നാംലോക അന്യഗ്രഹ ജീവികള്‍ യു.എസിനെ കീഴടക്കുന്നു: റിപ്പബ്ലിക്കന്‍ നേതാവ്

അനിത സി

ടെക്‌സസ്: യു.എസിലെ കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ വിദ്വേഷ കമന്റുമായി മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) ആക്ടിവിസ്റ്റും റിപ്പബ്ലിക്കന്‍ നേതാവുമായ കാര്‍ലോസ് ടാര്‍ഷ്യോസ്.

മൂന്നാം ലോക അന്യഗ്രഹ ജീവികള്‍ ടെക്‌സസിനെയും അമേരിക്കയെയും പതിയെ കീഴടക്കുകയാണെന്ന് കാര്‍ലോസ് ടാര്‍ഷ്യോസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

‘ഇത് ഷുഗര്‍ ലാന്‍ഡായ ടെക്‌സസാണ്. ഇത് പാകിസ്ഥാനിലെ ഇസ്‌ലാമാബാദല്ല, ഇന്ത്യയിലെ ന്യൂദല്‍ഹിയുമല്ല. മൂന്നാം ലോക അന്യഗ്രഹജീവികള്‍ പതിയെ അമേരിക്കയെയും ടെക്‌സസിനെയും കീഴടക്കുന്നു.

യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമയായിട്ട് ഇതെങ്ങനെയാണ് മാറിയത്? അധിനിവേശം അവസാനിപ്പിക്കു,’ കാര്‍ലോസ് ടാര്‍ഷ്യോസ് ഹനുമാന്‍ പ്രതിമയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.

സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നറിയപ്പെടുന്ന ടെക്‌സസിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമയെ പരാമര്‍ശിച്ചുകൊണ്ടാണ് കാര്‍ലോസിന്റെ അഭിപ്രായപ്രകടനം.

അതേസമയം, കാര്‍ലോസിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. വിദേശികളായ കുടിയേറ്റക്കാര്‍ക്കെതിരായി വിദ്വേഷം പ്രചരിപ്പിക്കുകയാണ് കാര്‍ലോസെന്ന് സോഷ്യല്‍മീഡിയകമന്റുകള്‍ വിമര്‍ശിച്ചു.

2024ലാണ് അമേരിക്കയിലെ ടെക്‌സസില്‍ പഞ്ചലോഹത്തില്‍ നിര്‍മിച്ച ഹനുമാന്‍ പ്രതിമസ്ഥാപിച്ചത്. അമേരിക്കയിലെ തന്നെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. 90 അടി ഉയരത്തിലാണ് പ്രതമ സ്ഥാപിച്ചിരിക്കുന്നത്.

Content Highlight: This is Texas, not India or Pakistan; Third World aliens are taking over the US: Republican leader

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more