| Friday, 13th July 2012, 1:41 pm

എനിയ്ക്ക് നീതി ലഭിക്കണം : പിങ്കി പ്രമാണിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നു. എനിയ്‌ക്കെതിരെ ഫയല്‍ ചെയ്ത കേസിന് എതിരായി ഞാന്‍ മാനഹാനിക്കേസ് ഫയല്‍ ചെയ്യും. ജെന്റര്‍ ടെസ്റ്റ് എന്ന പേരില്‍ അവര്‍ എന്നെ പീഢിപ്പിക്കുകയായിരുന്നു. ജയിലില്‍ ഒരു മൃഗത്തെപ്പോലെയാണ് എന്നോട് എല്ലാവരും പെരുമാറിയത്. എന്റെ ടെസ്റ്റ് നടത്തിയ നഴ്‌സിംഗ് ഹോമിന്റെ ലൈസന്‍സ് റദ്ദാക്കിക്കാനുള്ള നിയമം എനിയക്കറിയാം.

എനിയ്‌ക്കെതിരെ അനാമിക നല്‍കിയ കേസ് മറ്റുപല ലക്ഷ്യങ്ങളും വെച്ചാവും. അവര്‍ എന്നെ ഇതിന് മുന്‍പും ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്. എന്റെ ജോലി എനിയ്ക്ക് തിരിച്ചുവേണം. എനിയ്ക്ക് നീതി ലഭിക്കണം.

ബലാത്സംഗ കേസില്‍ അറസ്റ്റിലായ പിങ്കിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിങ്കി.

Latest Stories

We use cookies to give you the best possible experience. Learn more