| Monday, 10th April 2017, 6:47 pm

'നിങ്ങള്‍ വാക്കുകള്‍ കൊണ്ട് വിസര്‍ജിക്കുന്നു; വാക്കിന്റെ ശക്തിയെ തിരിച്ചറിയണം മിസ്റ്റര്‍'; സഞ്ജയ് മഞ്ചരേക്കറുടെ കമന്ററിയ്‌ക്കെതിരെ മുഖമടച്ച മറുപടിയുമായി കീറോണ്‍ പൊള്ളാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൊതുവെ പറയാനുള്ളത് വെട്ടുത്തുറന്നു പറയുന്ന തരക്കാരാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍. അതില്‍ നിന്നും ഒട്ടും വിഭിന്നനല്ല കീറോണ്‍ പൊള്ളാര്‍ഡും. കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തിനു ശേഷം കമന്റേറ്ററായിരുന്ന സഞ്ജയ് മഞ്ചറുടെ പ്രസ്താവനയ്‌ക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിക്കുകയായിരുന്നു പൊള്ളാര്‍ഡ്.

ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരമായിരുന്നു സംഭവങ്ങളുടെ തുടക്കം. മൂന്നാമതായി ഇറങ്ങി ഏഴ് ഓവറോളം ബറ്റു ചെയ്തിട്ടും മത്സരത്തില്‍ ആകെ 17 റണ്‍സു മാത്രമായിരുന്നു പൊള്ളാര്‍ഡിന് സമ്പാദിക്കാന്‍ സാധിച്ചുള്ളൂ. ഇതിനെ കുറിച്ച് കമന്റേറ്റര്‍മാരിലൊരാളായ മഞ്ചരേക്കറുടെ പ്രസ്താവനയാണ് പൊള്ളാര്‍ഡിനെ ചൊടിപ്പിച്ചത്.

മുന്‍ നിര ബാറ്റ്‌സമാനായി തിളങ്ങാനുള്ള പക്വതയും കളിയെ വിശകലനം ചെയ്യാനുള്ള ബുദ്ധിയും പൊള്ളാര്‍ഡിന് ഇല്ലെന്നായിരുന്നു മഞ്ചരേക്കറുടെ കമന്റ്. അതിനാല്‍ മിഡില്‍ ഓര്‍ഡര്‍ തന്നെയാണു പൊള്ളാര്‍ഡിന് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് പൊള്ളാര്ഡിനെ ചൊടിപ്പിച്ചു. മത്സരശേഷം ട്വിറ്ററിലൂടെ പൊള്ളാര്‍ഡ് തിരിച്ചടിച്ചു. ” മഞ്ചരേക്കര്‍ താങ്കളുടെ വായില്‍ നിന്നും എന്തെങ്കിലും പോസിറ്റീവ് വരുമോ? സംസാരിക്കുന്നതിനു കാശുകിട്ടുന്നതു കൊണ്ട് നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ കൊണ്ടുള്ള വിസര്‍ജനം തുടര്‍ന്നോളൂ.” എന്നായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതികരണം.


Also Read: ‘കൂടുതലും ബി.പി.എല്‍ റോളുകളാണ് കിട്ടാറ്;എന്നു കരുതി ചെറിയ റോളുകള്‍ ചെയ്യുന്നതു നിര്‍ത്തില്ല; സീരിയല്‍ സര്‍ക്കാര്‍ ജോലി പോലെ’; ദേശീയ അവാര്‍ഡിന്റെ നിറവില്‍ സുരഭി മനസ്സു തുറക്കുന്നു


” വാക്കുള്‍ക്ക് വളരെയധികം ശക്തിയുണ്ട്. ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. മാതാപിതാക്കളുടെ പാപഫലം.” എന്നായിരുന്നു പൊള്ളാര്‍ഡിന്റെ മറ്റൊരു ട്വീറ്റ്. പൊള്ളാര്‍ഡിന്റെ ട്വീറ്റുകളോട് സഞ്ജയ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more