| Saturday, 18th April 2026, 6:33 pm

അവന്‍ റൊണാള്‍ഡോയെ പോലെ ഇന്റര്‍വ്യൂകളില്‍ വളരെ ധൈര്യത്തോടെയാണ് സംസാരിക്കുന്നത്: ഫ്രഞ്ച് ഇതിഹാസം

Sudev A

ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാലിനെ പ്രശംസിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റി. ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയുമായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുമായും യമാലിനെ താരതമ്യം ചെയ്തുകൊണ്ടാണ് ഹെന്റി സംസാരിച്ചത്. മുണ്ടോ ഡിപ്പൊര്‍ട്ടീവക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഫ്രഞ്ച് താരം.

”ഇങ്ങനെയായിരുന്നു യുവതാരമായിരുന്ന സമയങ്ങളിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്തിരുന്നത്. ഇന്റര്‍വ്യൂകളില്‍ ധൈര്യത്തോടെ സംസാരിക്കാനും ഗ്രൗണ്ടില്‍ അത് തെളിയിക്കുകയും ചെയ്തിരുന്നു. ഇതുപോലെ കഠിനാധ്വാനം ചെയ്തുകൊണ്ട് മുന്നോട്ട് പോവുകയാണെകില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാവാനുള്ള കഴിവ് അവനുണ്ട്. ലയണല്‍ മെസിക്ക് അവിശ്വസനീയമായ കഴിവുണ്ടായിരുന്നു. എന്നാല്‍ യമാലിന്റെ ആത്മവിശ്വാസം വളരെ പ്രത്യേകതയുള്ളതാണ്. അത് കാണുന്നത് ആവേശമാണ്” തിയറി ഹെന്റി പറഞ്ഞു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള ആദ്യ പാദ മത്സരത്തിന് ശേഷം പത്രസമ്മേളനത്തില്‍ യമാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആദ്യ പാദത്തില്‍ 2-0ത്തിനായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സലോണയെ വീഴ്ത്തിയത്.

രണ്ടാം പാദ മത്സരത്തില്‍ 2-1ന് ബാഴ്‌സ വിജയിച്ചെങ്കിലും 3-2 എന്ന അഗ്രിഗേറ്റ് സ്‌കോറിന്റെ മുന്‍തൂക്കത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഇരു പാദങ്ങളിലും കറ്റാലന്മാര്‍ക്ക് വേണ്ടി യമാല്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം പാദത്തില്‍ ബാഴ്‌സലോണക്ക് വേണ്ടി ഗോള്‍ നേടാനും യമാലിന് സാധിച്ചിരുന്നു.

അതേസമയം ലാ ലീഗയില്‍ വമ്പന്‍ കുതിപ്പാണ് ഹാന്‍സി ഫ്‌ലിക്കിന്റെ കീഴില്‍ ബാഴ്‌സ നടത്തുന്നത്. 31 മത്സരങ്ങളില്‍ നിന്നും 26 വിജയവും ഒരു തോല്‍വിയും നാല് സമനിലയും അടക്കം 79 പോയിന്റാണ് ബാഴ്‌സയുടെ കൈവശമുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാളും ഒമ്പത് പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ.

Content Highlight: Thiery Henry Praises Barcelona young player lamine yamal

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more