| Tuesday, 10th March 2020, 7:29 pm

യു.എ.ഇ തെരുവുകളില്‍ കുറ്റവാളികള്‍ക്കിനി രക്ഷയില്ല; ഫേസ് റെക്കഗിനിഷന്‍ ടെക്‌നോളജിയുമായി പൊലീസ് വാഹനങ്ങള്‍ നിരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇയില്‍ കുറ്റവാളികളെ പിടികൂടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി അബുദാബി പൊലീസ്. ഇനി കുറ്റവാളികളെ റോഡില്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പൊലീസ് വാഹനം ഉദ്യോഗസ്ഥര്‍ക്ക് സിഗ്നല്‍ നല്‍കും. ഈ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സ്മാര്‍ട്ട് ബാര്‍ കോഡ് ആണ് ഇതിന് സഹായിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് ലിസ്റ്റിലുള്ള കുറ്റവാളികളുടെ മുഖം സ്മാര്‍ട്ട് ബാര്‍ കോഡിലെ ഫേസ് റെക്കഗിനിഷന്‍ ടെക്‌നോളജിയുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ തിരിച്ചറിയുമ്പോള്‍ തന്നെ ഈ ബാര്‍കോഡ് സിഗ്നല്‍ നല്‍കും. ഫേസ് റെക്കനിഷന് പുറമെ വാഹനങ്ങളുടെ നമ്പറുകളും ഈ ബാര്‍കോഡിലൂടെ തിരിച്ചറിയാന്‍ പറ്റും. ഇത് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന വാഹനങ്ങളെ ഉടന്‍ പിടികൂടാന്‍ സഹായിക്കും.

വരുന്ന മാസങ്ങളിലായി ഈ ബാര്‍കോഡ് തെരഞ്ഞെടുക്കപ്പെട്ട പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിക്കും. ഒരു ഘട്ടത്തില്‍ 10 വാഹനങ്ങളില്‍ ഘടിപ്പിക്കാനാണ് അബുദാബി പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് അബുദാബി പൊലീസ് മാറുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ തന്നേ ഫേസ് റെക്കനിഷന്‍ ടെക്‌നോളജി അബുബാദി പൊലീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more