| Monday, 14th July 2025, 5:09 pm

'ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല' നിമിഷ പ്രിയയുടെ മോചനത്തിൽ കേന്ദ്രം സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയോട് പറഞ്ഞു. ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ.

‘സര്‍ക്കാരിന് കാര്യമായതൊന്നും ചെയ്യാന്‍ കഴിയില്ല. യെമന്‍ സെന്‍സിറ്റിവിറ്റിയുള്ള രാജ്യമാണ്. ഹൂത്തി നിയന്ത്രണത്തിലുള്ള മേഖലയുമായി ഇന്ത്യ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ല,’ സര്‍ക്കാര്‍ അഭിഭാഷകനെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ആ മേഖലയിലെ സ്വാധീനശക്തിയുള്ള ഷേക്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴി പരമാവധി പരിശ്രമം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

വധശിക്ഷ നിര്‍ത്തലാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നിടെയാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനുള്ള ദയാധനം നല്‍കുന്നതിന് തയ്യാറാണെന്നും സാധ്യമായ എല്ലാ ബന്ധങ്ങളും ഉപയോദിച്ച് ചര്‍ച്ച നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. നിമിഷയുടെ കുടുംബം 8.6 കോടി രൂപ യെമന്‍ പൗരന്റെ കുടുംബത്തിന് വഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് യെമനിലെ നിയമപ്രകാരം സാധുവാണെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിമി ഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ദയാധനം സ്വകാര്യമായ ഇടപാടാണെന്നും നയതന്ത്രത്തിന്റെ ഭാഗമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഹരജി തീര്‍പ്പാക്കരുതെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ്റ്റുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും.

Content Highlight: ‘There’s nothing we can do now’ Centre moves Supreme Court over Nimisha Priya’s release

We use cookies to give you the best possible experience. Learn more