മലയാള സിനിമയില്‍ തനത് അഭിനയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ച നടനാണ് ഇന്ദ്രജിത്ത്. താരദമ്പതികളായിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ ഇന്ദ്രജിത്ത്, അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളാലും പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ഇപ്പോള്‍ പാരന്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും പാരന്റിങ്ങിന് കൃത്യമായ മെത്തഡോളജി ഇല്ലെന്നുമാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായം. ഓരോ കുട്ടികളും വ്യത്യസ്തരാണ്. അതിനാല്‍ അവരുടെ സ്വഭാവം മനസിലാക്കി ഓരോ പാരന്റും അവരുടെ ഗുഡ് ഫ്രണ്ട് ആകണമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരന്റിങ് എന്നത് ഒരു വലിയ ഉത്തരവാദിത്തം ആണല്ലോ? കുട്ടികളുടെ കൂടെ ഇരിക്കുക, ഒരു പ്രോപ്പര്‍ പാരന്റിങ് എന്നിവയെല്ലാം ഗൗരവമേറിയ വിഷയങ്ങളാണ്. ഇക്കാര്യങ്ങള്‍ എല്ലാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.
‘പാരന്റിങ്ങിന് കൃത്യമായ മെത്തഡോളജി ഇല്ല, ഓരോ കുട്ടികളും വ്യത്യസ്തരാണ്. ഒരു പാരന്റ് ഇങ്ങനെ ആയിരിക്കണം, നിങ്ങള്‍ കുട്ടികളെ ഇങ്ങനെ വളര്‍ത്തണം എന്നൊന്നുമില്ല. ഓരോ കുട്ടികളും വ്യത്യസ്തര്‍ ആണ്. ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും വ്യത്യസ്തരായിരിക്കും എന്ന് പറയുന്നതുപോലെ, ഒരു വീട്ടില്‍ രണ്ട് കുട്ടികളാണ് ഉള്ളതെങ്കില്‍ അവര്‍ രണ്ടും വ്യത്യസ്തരായിരിക്കും. എന്റെ രണ്ടുമക്കളും വ്യത്യസ്തരാണ്. നമ്മള്‍ അവരോട് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് വേണ്ടത്,’ ഇന്ദ്രജിത്ത് പറയുന്നു.
ഇന്ദ്രജിത്ത് ഫാമിലിക്കൊപ്പമുള്ള ചിത്രം Indrajith Sukumaran/Facebook
ഇക്കാലത്തെ Gen Z തലമുറ വളരെ വ്യത്യസ്തരാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ളവരാണ്. അവരോടുള്ള കമ്മ്യൂണിക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.
അച്ഛനും അമ്മയും എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറഞ്ഞുകൊടുക്കണം. അവര്‍ക്ക് എന്ത് പ്രശ്‌നം വന്നാലും അച്ഛനും അമ്മയും പിന്തുണക്കാനുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുകയാണ് രക്ഷിതാക്കള്‍ ആദ്യം ചെയ്യേണ്ട കാര്യമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. തന്റെ രണ്ടുമക്കളും എന്ത് കാര്യവും ആദ്യം ഡിസ്‌കസ് ചെയ്യുക തന്റെയും പൂര്‍ണിമയുടെയും അടുത്താണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ദ്രജിത്ത് നായകനായി ജിതിന്‍ സുരേഷ് സംവിധാനം ചെയ്ത ധീരം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ സിനിമയില്‍ അജു വര്‍ഗീസ്, നിഷാന്ത് സാഗര്‍, റെബ മോണിക്ക ജോണ്‍, വിജയ രാഘവന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: There is no specific methodology for parenting, every child is different, Indrajith