| Thursday, 4th September 2025, 2:09 pm

ഞങ്ങൾ സംസാരിച്ചതിൽ രഹസ്യമൊന്നുമില്ല; മോദിയുമായി കാറിൽ വെച്ച് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പുടിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അലാസ്‌കയിലേക്ക് നടത്തിയ കാർ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതെന്തെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയെക്കുറിച്ചാണ് മോദിയുമായി സംസാരിച്ചതെന്ന് പുടിൻ അറിയിച്ചു.

‘ഞങ്ങൾ സംസാരിച്ചതിൽ രഹസ്യമൊന്നുമില്ല. അലാസ്‌കയിൽ സംസാരിച്ച കാര്യങ്ങൾ ഞാൻ മോദിയോട് പറഞ്ഞു,’ പത്രസമ്മേളനത്തിൽ പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ടാസ്സ് റിപ്പോ‍ട്ട് ചെയ്തു.

മോദിക്കൊപ്പം സംസാരിക്കുന്നതിനായി പുടിൻ 10 മിനിട്ടോളം കാത്തിരുന്നെന്നും അവർ തമ്മിലുള്ള സംഭാഷണം 45 മിനുട്ടോളം നീണ്ടുനിന്നെന്നും റഷ്യൻ ദേശീയ റേഡിയോ സ്റ്റേഷൻ വെസ്റ്റി എഫ്. എം റിപ്പോർട്ട് ചെയ്തു.

ഹോട്ടലിലേക്കുള്ള വഴിയിൽ ഇരു നേതാക്കളുടെയും ടീമിലെ അംഗങ്ങളും ചേരേണ്ടതായിരുന്നുവെന്നും എന്നാൽ അവരുടെ സംസാരത്തിനിടയിൽ നിന്നില്ല. ഹോ‌ട്ടലിൽ എത്തിയിട്ടും അവരുടെ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുവെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

പ്രധാനപ്പെട്ട സംഭാഷണം തടസപ്പെടുത്താൻ ആഗ്രഹിച്ചില്ലെന്നും അവർക്ക് കാറിൽ വെച്ച് സംസാരിക്കാനായിരുന്നു താത്പര്യമെന്നും ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. എന്നാൽ അവർ തമ്മിലുള്ള സംസാരത്തിന്റെ അജണ്ട ​​ഗൗരവകരമായിരുന്നെന്നും പെസ്കോവ് പറഞ്ഞു.

പുടിന്റെ പ്രസിഡൻഷ്യൽ ലിമോസിൻ കാർ വളരെ സുരക്ഷയുള്ളതാണെന്നും അതുകൊണ്ടായിരിക്കാം കാറിൽ വെച്ച് ഇരു നേതാക്കളും വളരെ സെൻസിറ്റീവ് ആയ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തതെന്നും മോസ്കോയിലെ പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. മോദിയും പുടിനും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട രഹസ്യ സംഭാഷണമാണിതെന്നും മറ്റുള്ളവർക്ക് കേൾക്കാൻ പറ്റാത്ത വിഷയങ്ങൾ അവർ ചർച്ച ചെയ്തിരിക്കാമെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റും മോദിയും നിൽക്കുന്ന ഫോട്ടോ മോദിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

‘എസി.സി.ഒ ഉച്ചകോടി വേദിയിലെ നടപടികൾക്ക് ശേഷം പ്രസിഡന്റ് പുടിനും ഞാനും ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തേക്ക് ഒരുമിച്ച് യാത്ര ചെയ്തു. അദ്ദേഹവുമായി സംസാരിച്ചു’ മോദി പറഞ്ഞു.

Content Highlight: There is no secret in what we talked about; Putin on the meeting in the car

We use cookies to give you the best possible experience. Learn more