ചെന്നൈ: ഡി.എം.കെ സര്‍ക്കാര്‍ ഉള്ളിടത്തോളം തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ കാവി രാഷ്ട്രീയത്തിന് ഇടമില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബി.ജെ.പിയുടെ വര്‍ഗീയ മനോഭാവത്തെ ഡി.എം.കെ ശക്തമായി ചെറുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കല്ലകുറിച്ചിയില്‍ കലക്ടറേറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. മതഭ്രാന്ത് സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തെ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപോവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദുക്കള്‍ ദര്‍ഗയില്‍ ആരാധന നടത്തുന്നവരാണ്. മുസ്‌ലിങ്ങൾ ചിത്തിരൈ തിരുവിഴ ആഘോഷിക്കുന്നവരും. ക്രൈസ്തവരാണെങ്കില്‍ പള്ളികളില്‍ പൊങ്കാല നേരുന്നുന്നവരും. അങ്ങനെയുള്ള മനുഷ്യരെ തമ്മില്‍ തളിക്കാന്‍ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
തിരുപുറംകുണ്ഡ്രം വിഷയത്തില്‍ തമിഴ്‌നാട്ടുകാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
2011 മുതല്‍ 2021 വരെയുള്ള എ.ഐ.എ.ഡി.എം.കെ ഭരണകാലം തമിഴ്നാടിനെ ഇല്ലാതാക്കിയെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഡി.എം.കെ ഭരണത്തില്‍ തമിഴ്‌നാട് തിരിച്ചുവരവ് നടത്തി. 2026ല്‍ ഇത് ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ഉണ്ടായിരുന്നിട്ടും സംസ്ഥാനം വളരുകയാണ്. അത് തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ ഈ തടസങ്ങളെ എല്ലാം സംസ്ഥാനം മറികടന്നിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഏതാനും കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാമര്‍ശം.
കലൈഞ്ജര്‍ കനവ് ഇല്ലം പദ്ധതി പ്രകാരം 7,965 വീടുകളാണ് ഡി.എം.കെ സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയത്. 34,518 പട്ടയങ്ങളും നല്‍കി. കല്‍വരയന്‍ കുന്നുകളിലെ 3,871 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്.
അതേസമയം വൈദ്യുതി സബ്‌സ്റ്റേഷന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍, സര്‍ക്കാര്‍ കോളേജ് കെട്ടിടം തുടങ്ങി 120 കോടി രൂപയുടെ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് സ്റ്റാലിന്‍ കല്ലകുറിച്ചിയില്‍ എത്തിയത്.
Content Highlight: There is no room for BJP’s saffron politics in Tamilnadu as long as the DMK govt is in power, says Stalin