തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. എന്നാല്‍ കൊടും ചൂടിന് ആശ്വാസമായി നാളെ മുതല്‍ വേനല്‍ മഴ ശക്തമാവും
വേനല്‍ മഴയെത്തി അന്തരീക്ഷ താപനില കുറയുന്നത് വരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെ മുതല്‍ 29 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.
ഇന്ന് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കാട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രിയും താപനില എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തെ ചുട്ടുപൊള്ളിച്ച പ്രതിചക്രവാതച്ചുഴി ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് മുകളിലാണ്. ഇപ്പോള്‍ ഇത് കേരളത്തെ ബാധിക്കുന്നില്ല.
Content Highlight: There is no relief from the heat; Summer rains tomorrow will be a relief