| Thursday, 15th January 2026, 10:14 am

മാണി.സി.കാപ്പനെ മാറ്റി നിർത്തി ഒരു ആലോചനയുമില്ല; താത്പര്യമുള്ളവർ യു.ഡി.എഫിലേക്ക് വരട്ടെ: അടൂർ പ്രകാശ്

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മാണി സി കാപ്പനെ മാറ്റിനിർത്തികൊണ്ടുള്ള ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ലെന്നും മുന്നണി നേരത്തെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്.

ജോസ് കെ മാണി യു.ഡി.എഫിലേക്ക് വരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങോട്ട് പോയി ചർച്ച നടത്തില്ലെന്നും താത്പര്യമുള്ളവർ യു.ഡി.എഫിലേക്ക് വരട്ടെയെന്നുമായിരുന്നു അടൂരിന്റെ മറുപടി.

യു.ഡി.എഫിൽ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫുമായി ബന്ധപ്പെട്ട് വരാൻ കഴിയുന്നവർ വരട്ടെയെന്നും ഒരാളെ പോലും സമ്മർദം ചെലുത്തി മുന്നണിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലല്ല ചർച്ച നടത്തേണ്ടതെന്നും ജോസ് കെ. മാണി വരാൻ പോകുന്ന കാര്യങ്ങളൊക്കെ മാധ്യമങ്ങളാണ് പറയുന്നതെന്നും മാധ്യമങ്ങൾ തന്നെ അത് വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ ഒരു വിസ്മയത്തെക്കുറിച്ചും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നും അടൂർ മാധ്യമങ്ങളോട് പറഞ്ഞു.

ഉഭയകക്ഷി ചർച്ചയ്ക്കായുള്ള നീക്കങ്ങളിലേക്കൊന്നും നിലവിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിലും അദ്ദേഹം പ്രതികരിച്ചു. സ്വർണക്കൊള്ള കേസിൽ ഇനിയും ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: There is no plan to replace Mani C. Kappan; UDF Convener Adoor Prakash

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more