| Monday, 19th May 2025, 12:01 pm

കോഴിക്കോട് തീപ്പിടുത്തത്തില്‍ ദുരൂഹതയില്ല; പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തെ തീപ്പിടുത്തത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് റിപ്പോര്‍ട്ട്. തീപടരാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

കടയുടമയും പാര്‍ട്ടണറുമായി ബന്ധപ്പെട്ട തര്‍ക്കത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇരുവരും തമ്മില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയുള്ള അന്വേഷണം.

തീപ്പിടുത്തമുണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന്റെ കടയുടമയായ മുകുന്ദന് നേരത്തെ കുത്തേറ്റിരുന്നു. കേസിലെ പ്രതിയും വ്യാപാര പങ്കാളിയുമായ പ്രകാശന്‍ ഇപ്പോള്‍ റിമാന്റിലാണ്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലാണ് തീപ്പിടുത്തമുണ്ടായത്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.

മേല്‍ക്കൂരകളിലും സൈഡിലുമായി ഷീറ്റുകളും മറ്റും ഉണ്ടായിരുന്നത് ഫയര്‍ഫോഴ്‌സിന് തീയണക്കുന്നത് ശ്രമകരമായിരുന്നു. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും വിമാനത്താവളത്തില്‍ നിന്നുള്ള യൂണിറ്റും മറ്റും എത്തിയാണ് തീയണച്ചത്. സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണിനും തീപിടിച്ചിരുന്നു.

Content Highlight: There is no mystery in the Kozhikode fire; Police Intelligence Unit report

We use cookies to give you the best possible experience. Learn more