| Friday, 19th June 2020, 8:37 pm

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ് ജഡേജ: ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

‘ലോക ക്രിക്കറ്റില്‍ ജഡേജയേക്കാള്‍ മികച്ച ഫീല്‍ഡര്‍ ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ലിപ്പിലും ഗല്ലിയിലും അദ്ദേഹം ഫീല്‍ഡ് ചെയ്യുന്നുണ്ടായിരിക്കില്ല. എന്നാല്‍ ത്രോയില്‍ അദ്ദേഹത്തേക്കാള്‍ മികച്ചവരില്ല’, ഗംഭീര്‍ പറഞ്ഞു.

പോയിന്റിലോ കവറിലോ എവിടെ വേണമെങ്കിലും ജഡേജയെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ എന്നറിയപ്പെടുന്ന ജോണ്ടി റോഡ്‌സും ജഡേജയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഫീല്‍ഡില്‍ ഫ്‌ളെക്‌സിബിളായാണ് ജഡേജ പെരുമാറുന്നതെന്നായിരുന്നു ജോണ്ടി റോഡ്‌സ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more