മലയാള സിനിമാപ്രേമികളെ വീണ്ടും ചിരിപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ആട് 3. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും വൻ ഹിറ്റുകളായി മാറി.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ ചിരിപ്പിച്ചപ്പോൾ, പ്രത്യേകിച്ച് ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ ജീവിതം ഈ ഭാഗത്തും പതിവുപോലെ ഗതിപിടിക്കാത്ത നിലയിൽ തുടരുകയാണ്. ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ അസാധാരണമായ സ്വഭാവവും അതിനോടൊപ്പം നടക്കുന്ന കോമഡി മുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
നസ്രീൻ നാസർ, Photo: TouTube/ Screengrab
എന്നാൽ, ആട് ടുവിലും ത്രീയിലും ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് സ്റ്റെല്ല. വളരെ കുറച്ച് സീനുകളിലൂടെ തന്നെ വലിയ സ്വാധീനം സൃഷ്ടിക്കുകയായിരുന്നു സ്റ്റെല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്രീൻ നാസർ . ആട് 2യിൽ വലിയ ഡയലോഗുകളൊന്നുമില്ലാതെ തന്നെ, കണ്ണുകളുടെ ഭാവങ്ങളിലൂടെ പ്രണയം പ്രകടിപ്പിച്ച സ്റ്റെല്ലയെ പ്രേക്ഷകർ ഹൃദയത്തിലേറ്റുകയായിരുന്നു.
സ്റ്റെല്ലയും പാപ്പനും ഒന്നിക്കണമെന്ന ആഗ്രഹം ആരാധകരിൽ ശക്തമായിരുന്നെങ്കിലും, ആട് 3യിൽ അത് സംഭവിച്ചില്ല. പകരം സ്റ്റെല്ലയുടെ വിവാഹം മറ്റൊരാളുമായി നടക്കുന്നത് പ്രേക്ഷകർക്ക് ചെറിയൊരു നിരാശ സമ്മാനിച്ചെങ്കിലും, അതിനെ കോമഡി വഴിയിലൂടെ മാറ്റാൻ സിനിമയ്ക്ക് കഴിഞ്ഞു.
ആട്, Photo: IMDb
ചിത്രത്തിലെ ഒരു പ്രധാന രംഗത്തിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമായത്. സ്റ്റെല്ലയും ഭർത്താവും ഫോട്ടോഷൂട്ട് നടത്തുമ്പോൾ അത് കാണുന്ന പാപ്പനും സംഘവും ഒരു നിമിഷം നിശബ്‌ദമാകുന്നു. പിന്നീട് പാപ്പൻ പറയുന്ന ‘പോട്ടെടാ… അവൾക്ക് നല്ലൊരു ദാമ്പത്യജീവിതം കിട്ടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം’ എന്ന ഡയലോഗ് തന്നെ ചിരിയുണർത്തുമ്പോൾ, പിന്നാലെ വരുന്ന കൂട്ടുകാരുടെ മറുപടിയാണ് തിയേറ്ററിനെ
നസ്രീൻ നാസർ, Photo: TouTube/ Screengrab
‘അവളുടെ ജീവിതം ദുരിതമായിരിക്കും… അവളെ കെട്ടിയവനെ കണ്ടിട്ട് ഷാജിയേട്ടനെ പോലെ തന്നെ ഒരു മരവാഴയാണ്’ എന്ന് തോന്നുന്നുണ്ടെന്ന് പറയുകയും അതിനു പിന്നാലെ ‘ഈ മരപ്പട്ടിയെ പോലിരിക്കുന്ന പാപ്പനെ നിനക്ക് എങ്ങനെ മരവാഴ എന്ന് വിളിക്കാൻ തോന്നി?’ എന്ന ഡയലോഗും തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുകയായിരുന്നു.
കോമഡിക്ക് ഇടയിലും ഒരു ചെറിയ വിഷമം പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ആട് 2 കണ്ടതിന് ശേഷം സ്റ്റെല്ലയും പാപ്പനും ഒന്നിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും, ആ ‘മോഹഭംഗ മനസിലെ, ശാപ പങ്കില നടകളിൽ’ എന്ന പാട്ടിനൊപ്പം നൽകിയപ്പോൾ അത് വേറിട്ടൊരു അനുഭവമായിരുന്നുവെന്നും ആരാധകർ പറയുന്നു.
Content Highlight: There is a discussion on social media about the character Stella in the movie Aadu 3.