| Friday, 10th October 2025, 12:45 pm

ആശയങ്ങളുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയം; അതിന്റെ പേരിൽ സിനിമയിൽ നിന്നും ബുദ്ധിമുട്ട് വന്നിട്ടില്ല: നിഖില വിമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും മികച്ച വേഷങ്ങൾ ചെയ്യാൻ നിഖിലക്ക് സാധിച്ചിരുന്നു. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി എത്തുന്നത്.

തന്റെ രാഷ്ട്രീയത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും പലപ്പോഴും നിഖില വാർത്തകളിൽ ഇടം പിടിക്കാറുണ്ട്, ഇപ്പോൾ തന്റെ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായി മമത പുലർത്തുക മാത്രമാണ് താൻ ചെയ്യുകയെന്നും ഇതുകാരണം സിനിമയിൽ നിന്നും ബുദ്ധിമുട്ടുകളൊന്നും വന്നിട്ടില്ലെന്നും നിഖില വിമൽ പറയുന്നു.

‘രാഷ്ട്രീയ ബോധ്യത്തിലേക്ക് എത്തിയത് നാട് കണ്ണൂരായത് കൊണ്ടാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ജനിച്ചതും വളർന്നതുമൊക്കെ കീഴാറ്റൂരാണ്. അതൊരു പാർട്ടി ഗ്രാമമാണ്. അപ്പൊ നമ്മൾ ചുറ്റിലും കാണുന്നതും കേൾക്കുന്നതും ഒക്കെ നമ്മളെ ഇൻഫ്‌ളുവൻസ് ചെയ്യുമല്ലോ. പിന്നെ ഫാമിലി നോക്കുകയാണെങ്കിലും, അമ്മ, അമ്മയുടെ കുടുംബം ഒക്കെ കമ്മ്യൂണിസ്റ്റ് ആണ്.

അങ്ങനെ വരുമ്പോൾ ആശയങ്ങളും ചിന്തകളുമൊക്കെ ഇടത് ആഭിമുഖ്യമുള്ളത് ആവുന്നത് സ്വാഭാവികമാണല്ലോ. എന്നുവെച്ച് ഞാൻ അങ്ങനെ കോർ പൊളിറ്റിക്‌സിലൊന്നും ഉള്ള ആളല്ല. ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് ഉണ്ട്. എന്റെ ഐഡിയോളജികളുമായി കുറച്ചുകൂടെ ചേർന്ന് നിൽക്കുന്ന രാഷ്ട്രീയത്തോട് കുറച്ച് മമത പുലർത്തുന്നു എന്ന് മാത്രം. അതിന്റെ പേരിൽ എനിക്ക് സിനിമയിൽ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല,’ നിഖില പറയുന്നു.

വളരെ യാദൃശ്ചികമായിട്ടാണ് താൻ സിനിമയിൽ എത്തിയതെന്നും സഹോദരിയുടെ സുഹൃത്ത് വഴിയാണ് ഭാഗ്യദേവതയിൽ എത്തുന്നതെന്നും നിഖില പറയുന്നു. ലൗ 24×7 സിനിമ ചെയ്യാൻ വേണ്ടി ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ പോലും എഴുതിയില്ലെന്നും അവർ പറഞ്ഞു. ആ ഗ്യാപ്പിൽ താൻ മൂന്ന് സിനിമകൾ ചെയ്തുവെന്നും ഇതിന് ശേഷമാണ് തനിക്ക് സിനിമ പറ്റുമെന്ന് മനസിലായതെന്നും നിഖില പറഞ്ഞു.

Content Highlight: There has been no trouble from the cinema because of politics says Nikhila Vimal

We use cookies to give you the best possible experience. Learn more