| Friday, 27th June 2025, 1:23 pm

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാത്തതില്‍ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

സ്ഥിരം വി.സിമാര്‍ ഇല്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ച് വി.സിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12ലും സ്ഥിരം വി.സിമാര്‍ ഇല്ലാത്തത് ഗുരുതര സാഹചര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേരള വി.സിയുടെ അധികം ചുമതല മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവേയാണ് വിമര്‍ശനം. സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജി ഇന്നലെ കോടതി തള്ളിയിരുന്നു. ഈ വിധിയിലെ വിശദാംശങ്ങളിലാണ് വിമര്‍ശനം.

Content Highlight: There are no permanent vice-chancellors in the state’s universities; High Court criticizes

We use cookies to give you the best possible experience. Learn more