| Monday, 6th October 2025, 7:24 pm

തിര തിയേറ്ററിൽ വലിയ വിജയമായിരുന്നില്ല; പുതിയ കാലത്ത് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ട്: വിശാഖ് സുബ്രഹ്മണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് കരം. നോബിൾ ബാബു തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയതും. വിശാഖ് സുബ്രഹ്മണ്യവും വിനീതും കൂടിയാണ് ചിത്രം നിർമിച്ചത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ്.

തിര എന്ന സിനിമയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഫീൽഗുഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ്. തിര തിയേറ്ററിൽ വലിയ വിജയമായിരുന്നില്ലെങ്കിലും ഇന്നും അതിനെക്കുറിച്ച് പലരും പറയുന്നുണ്ട്.

പുതിയ കാലത്ത് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ധാരാളമുണ്ട്. ഇന്ന് കുടുംബസമേതം ത്രില്ലർ സിനിമകൾക്ക് ടിക്കറ്റ് എടുക്കാൻ പ്രേക്ഷകർക്ക് മടിയില്ല. കൊവിഡ് കാലവും ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ വരവുമെല്ലാം ക്രൈം ത്രില്ലർ സിനിമകളെ കാഴ്ചക്കാരുമായി കൂടുതൽ അടുപ്പിച്ചിട്ടുണ്ട്.

കരത്തിന്റെ കഥ പറയാൻ വലിയ ബജറ്റ് വേണ്ടിവരുമെന്നും മലയാളികൾ അധികമൊന്നും ഇല്ലാത്ത വിദേശരാജ്യത്ത് ആകണം ചിത്രീകരണമെന്നും വിനീത് ആദ്യമേ സൂചിപ്പിരുന്നു. മുൻ സിനിമകളുടെ നിർമാണത്തിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടി ചെലവ് നിശ്ചയിക്കാതെ ഇറങ്ങി പുറപ്പെടുകയായിരുന്നു. കരത്തിന്റെ കഥ കേട്ടനാൾ മുതൽ നായകനായി നോബിൾ തന്നെയായിരുന്നു മനസിലെന്നും വിശാഖ് സുബ്രഹ്മണ്യം പറയുന്നു.

അഞ്ചുവർഷമായി വിനീതിനൊപ്പമുള്ള സുഹൃത്താണ് വിശാഖ് സുബ്രഹ്മണ്യം. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകൾ ഇരുവരും ഒരുമിച്ച് ചെയ്ത ചിത്രങ്ങളാണ്. വിശാഖ് സുബ്രഹ്മണ്യവും വിനീതും ഒന്നിച്ച സിനിമളിൽ ബജറ്റ് കൂടിയ സിനിമയും വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ ബജറ്റ് കൂടിയ സിനിമയും കരം ആണ്.

കരത്തിന്റെ 95 ശതമാനവും വിദേശരാജ്യത്തിലാണ് ഷൂട്ട് ചെയ്തത്. അഞ്ച് ദിവസം വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിലും ഒരു ദിവസം കൊച്ചിയിലുമായാണ് ചിത്രീകരണം നടത്തിയത്.

Content Highlight: Thira was not a big success in theaters; there are audiences who prefer thriller films in modern times: Visakh Subramaniam

We use cookies to give you the best possible experience. Learn more