| Thursday, 10th May 2018, 10:42 pm

കോഴിക്കോട് മുക്കത്ത് തോക്ക് ചൂണ്ടി പെട്രോള്‍ പമ്പില്‍ കവര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുക്കത്തിനടുത്ത് കട്ടാങ്ങലില്‍ തോക്കു ചൂണ്ടി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. ജീവനക്കാരെ തോക്കു ചൂണ്ടി ഒരു ലക്ഷത്തി എണ്ണായിരം രൂപയാണ് അക്രമി കവര്‍ന്നത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വേനല്‍ മഴയെ തുടര്‍ന്ന് പമ്പ് അടയ്ക്കാന്‍ നോക്കുന്നതിനിടെയായിരുന്നു മുഖമൂടിയിട്ട് അക്രമി എത്തിയത്. പമ്പിലുണ്ടായിരുന്ന ഉടമയ്ക്ക് നേരെ തോക്കു ചൂണ്ടി പണം എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

രംഗം കണ്ട് ഓടിയെത്തിയ സഹായിക്ക് നേരെ കൂടി തോക്ക് ചൂണ്ടി. തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ അടുത്തേക്ക് വരാന്‍ ഭയന്നു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ വൈദ്യുതി പോയതിനാല്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പണവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

കുന്ദമംഗലം പൊലീസില്‍ പമ്പ് ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നട

Latest Stories

We use cookies to give you the best possible experience. Learn more