| Saturday, 3rd November 2018, 4:52 pm

മോഷണ ശ്രമം; നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. 39 കാരനായ സ്വാമിനാഥനാണ് മരിച്ചത്.

പൊലീസ് സ്റ്റേഷനില്‍ നിന്നും സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ട് പോകവേയായിരുന്നു മരണം. എന്നാല്‍ മരണ കാരണം വ്യക്തമല്ല.

Read Also : സിനിമയില്‍ അവസരങ്ങളില്ല; ഇങ്ങനെ നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ട;ആഞ്ഞടിച്ച് നടി പാര്‍വതി

ഇന്ന് രാവിലെയോടെ കുറ്റിക്കാട്ടൂരിലെ ഇരുമ്പ് ഫാക്റ്ററിയില്‍ വച്ച് നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകവേ ആയിരുന്നു മരണം.

പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ മര്‍ദനമേറ്റതിന് തെളിവുകള്‍ ഇല്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആര്‍.ഡി.എ യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മാര്‍ട്ടം ചെയ്യ്ത് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. .

വര്‍ഷങ്ങള്‍ ആയി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന സ്വാമിനാഥന് തമിഴ്നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

അതേ സമയം മോഷണം ആരോപണം മാത്രമല്ലെന്നും തെളിവുകള്‍ അടക്കം പിടിക്കപ്പെട്ടതാണെന്നും പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more