| Sunday, 11th May 2025, 8:49 am

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരെന്ന് പൊലീസ് നിഗമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം.

നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നും ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയതായി എഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവറകളിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഈ മോഷണത്തിന് ബന്ധമില്ലെന്നും നിഗമനമുള്ളതായാണ് വിവരം.

ക്ഷേത്ര ഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ച 13 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. താഴികക്കുടം സ്വര്‍ണം പൂശുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്നലെ രാവിലെയാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി ഭരണ സമിതിയുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നാലെ ക്ഷേത്ര ഭരണ സമിതി ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. അതീവ സുരക്ഷ മേഖലിലാണ് സ്വര്‍ണം ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Theft at Padmanabha Swamy temple; Police conclude that people associated with the temple are behind it

We use cookies to give you the best possible experience. Learn more