കോഴിക്കോട്: നാടക കലാകാരന്‍ കെ.വി. വിജേഷ് അന്തരിച്ചു. 49 വയസായിരുന്നു. ഇന്നലെ (വെള്ളി) ആയിരുന്നു അന്ത്യം.
എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടകം പരിശീലനം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും.
പാറോപ്പടി സില്‍വര്‍ഹില്‍ സ്‌കൂളിലെ തിയേറ്റര്‍ അധ്യാപകനായിരുന്നു കെ.വി. വിജേഷ്. നാടക ഗാനങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികളെ അരങ്ങത്തെത്തിച്ച അധ്യാപകന്‍ കൂടിയാണ് വിജേഷ്. ചിപ്പി, മങ്കിപ്പെന്‍ എന്നീ സിനിമകള്‍ക്ക് അദ്ദേഹം നടന പരിശീലനങ്ങളും നല്‍കിയിട്ടുണ്ട്.
ഭാര്യ: നടിയും സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസിലെ അധ്യാപികയുമായ കബനി സൈറ മകള്‍: നടക്കാവ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സൈറ, അച്ഛന്‍: വിജയന്‍, അമ്മ: സത്യഭാമ
Content Highlight: Theatre artist K.V. Vijesh passes away