ന്യൂദല്‍ഹി: രാജ്യത്തിന്റെ 80-ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047ഓടെ ഇന്ത്യയെ ‘വികസിത് ഭാരത’മാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ഏഴ് മേഖലകളില്‍ നിര്‍ണായക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്ന് മോദി സ്വതന്ത്രദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. നിര്‍മാണം ആഗോള വിതരണശൃംഖല, ഭക്ഷ്യോല്‍പാദനം, സംസ്‌കരണം, സാങ്കേതികവിദ്യ, നവീകരണം, കണക്റ്റിവിറ്റി, പ്രതിരോധം, ഹരിത-നീല സമ്പദ്വ്യവസ്ഥ, യോഗ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സോഫ്റ്റ് പവര്‍, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.
അടുത്ത ഒരു വര്‍ഷത്തിനിടെ ഒരു കോടിയിലധികം യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. വിവിധ മത്സരപ്പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്ങും നല്‍കും.
യുവാക്കളുടെ കഴിവുകള്‍ കണ്ടെത്തുന്നതിനായി അഞ്ച് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ടാലന്റ് ഹണ്ട് ക്യാമ്പയിനും നടത്തും. 2036ലെ ഒളിമ്പിക്‌സില്‍ ഇന്ത്യ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഇനങ്ങളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
‘വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ യുവാക്കളായിരിക്കും. അതിനായി ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന നവീകരണ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഖേലോ ഇന്ത്യ, പുതിയ വിദ്യാഭ്യാസ നയം തുടങ്ങിയ പദ്ധതികളിലൂടെ യുവാക്കള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ലഭിച്ചിട്ടുണ്ട്,’ മോദി പറഞ്ഞു.
രാജ്യത്തെ സ്വയംപര്യാപ്തമാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍ണായക ധാതുക്കള്‍, ഊര്‍ജസുരക്ഷ, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. 2047ഓടെ 100 ജിഗാവാട്ട് ആണവ വൈദ്യുതി ഉത്പാദിപ്പിക്കാനും അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട്.
രാജ്യത്തെ റെയില്‍വേ ശൃംഖലയുടെ വൈദ്യുതീകരണം കഴിഞ്ഞ ഒരു ദശകത്തിനിടെ പൂര്‍ണമായതായും, സൗരോര്‍ജ ശേഷി 106 ജിഗാവാട്ടായി ഉയര്‍ന്നതായും മോദി അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2014ന് മുമ്പ് 70 നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന പൈപ്പ് ഗ്യാസ് സൗകര്യം ഇപ്പോള്‍ 700ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
നക്‌സലിസവും മാവോയിസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഇന്ത്യയെ നക്‌സല്‍ മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നക്‌സല്‍ ചിന്താഗതിയുള്ളവരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നും പറഞ്ഞു. രാജ്യത്ത് സിവില്‍ ഡിഫന്‍സ് ശൃംഖല രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.
വനിതാ സംവരണ നിയമത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു. ‘നാരി ശക്തി വന്ദന്‍ അധിനിയം’ രാഷ്ട്രീയ വിരോധത്തിന്റെ ഇരയാണ് വനിതാ സംവരണ ബില്ല്. ബില്ലിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കണം മോദി,’ ആവശ്യപ്പെട്ടു.
150-ാം വാര്‍ഷികം ആഘോഷിക്കുന്ന ‘വന്ദേമാതരം’ ആദ്യമായി ചെങ്കോട്ടയില്‍ ആലപിച്ചതും ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രത്യേകതയായിമാറി. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര ദിന പ്രസംഗം നടത്തുന്നത്.
Content Highlights: The youth will be the biggest consumers in a developed India’; Modi announces reforms across seven sectors