| Sunday, 28th September 2025, 12:02 pm

ലോകഃയിൽ നായികയേക്കാൾ മാസ് ബി.ജി.എം വില്ലന്; ക്രെഡിറ്റ് മ്യൂസിക് ഡയറക്ടർക്ക്: സാൻഡി മാസ്റ്റ‍ർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീലി, ചാത്തൻ, ഒടിയൻ എന്നിങ്ങനെ നമ്മൾ കണ്ടും കേട്ടും വളർന്ന മിത്തുകൾ നമ്മുടെ കൂടെ നമുക്കൊപ്പം ജീവിച്ചാൽ എങ്ങനെയുണ്ടാകും? അതായിരുന്നു ലോകഃ ചാപ്റ്റർ 1. റിലീസ് ചെയ്ത് നാലാം വാരം പിന്നിടുമ്പോഴും ഇപ്പോഴും തിയേറ്ററിൽ ലോകഃ പ്രദർശനത്തിനുണ്ട്.

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ നിന്ന് 278 കോടി സ്വന്തമാക്കി. ചിത്രത്തിൽ വില്ലനായി എത്തിയത് കോറിയോഗ്രാഫർ സാൻഡി മാസ്റ്ററായിരുന്നു. ഇപ്പോൾ കല്യാണിയെക്കുറിച്ചും ജേക്‌സ് ബിജോയിയെക്കുറിച്ചും സംസാരിക്കുകയാണ് സാൻഡി.

‘ഷൂട്ടിങ്ങിനിടെ കല്യാണിക്ക് പരിക്ക് പറ്റിയിരുന്നു. എന്നിട്ടും അതൊന്നും വക വെക്കാതെയാണ് അവർ ഷൂട്ടിങ്ങിൽ ആ സീൻ തീർത്തത്. എനിക്ക് ഒരു പരിക്ക് മാത്രമാണ് പറ്റിയത്. എന്നാൽ കല്യാണിക്ക് നിരവധി പരിക്കുകൾ പറ്റി.

എനിക്ക് തമിഴിൽ ഡയലോഗുകൾ പറഞ്ഞ് തന്നത് ശാന്തിയാണ്. ജേക്‌സ് ബിജോയ്, ഡൊമിനിക്, നിമിഷ് എന്നിവരുടെ ടീം വർക്ക് ഗംഭീരമാണ്,’ സാൻഡി മാസ്റ്റർ പറയുന്നു.

കല്യാണിയോട് ഞാൻ പറഞ്ഞിട്ടുണ്ട് അവരുടെ ഇൻട്രോ ബി.ജി.എമ്മിനേക്കാൾ എന്റേത് സൂപ്പർ ആണ് മാസ് ആണ് എന്നെല്ലാം,’ സാൻഡി മാസ്റ്റർ പറയുന്നു.

താൻ അതിന്റെ ക്രെഡിറ്റ് ജേക്‌സ് ബിജോയിക്കാണ് കൊടുക്കുന്നതെന്നും താൻ അഭിനയിച്ചത് മകൾ കണ്ടിട്ടില്ലെന്നും മകൾക്ക് ഭയമാണെന്നും സാൻഡി മാസ്റ്റർ പറഞ്ഞു. ലിയോ സിനിമയും അതുപോലെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

അതേസമയം റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോഴും ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. കളക്ഷന്റെ കാര്യത്തിലും ചിത്രം മികച്ച കുതിപ്പാണ് നടത്തുന്നത്.

രണ്ടാം ഭാഗത്തിന്റെ പ്രൊമോയും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിലെത്തി കൈയടി നേടിയ ടൊവിനോ തോമസിന്റെ മൈക്കിൾ/ ചാത്തനാണ് രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ദുൽഖറും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. 2026 ആദ്യപകുതിയിൽ തന്നെ ലോകഃ ചാപ്റ്റർ 2വിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: The villain has more mass BGM than the heroine says Sandy Master

Latest Stories

We use cookies to give you the best possible experience. Learn more