അണ്ടര്‍ 15 ബോയ്‌സ് ടീമിനോട് തോല്‍വിയേറ്റുവാങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ് വനിതാ ദേശീയ ടീം. ലോക റാങ്കിങ്ങില്‍ 23ാം സ്ഥാനത്തുള്ള അലീഷ ലെമാന്റെ ടീമിനെയാണ് എഫ്.സി ലുസേണ്‍സിന്റെ അണ്ടര്‍ 15 ടീം പരാജയപ്പെടുത്തിയത്.
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന യുവേഫ വനിതാ യൂറോ കപ്പിന് മുന്നോടിയായാണ് സ്വിസ് ദേശീയ ടീം ലുസേണ്‍സിന്റെ ഭാവി താരങ്ങളെ നേരിട്ടത്. എന്നാല്‍ ‘ചേച്ചിമാരെ കൊച്ചുപയ്യന്‍മാര്‍’ 7-1ന് തകര്‍ത്തുവിടുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ഫെഡറേഷന്‍ ശ്രദ്ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂനിയര്‍ ടീമിനെതിരെ ഇത്തരത്തില്‍ പ്രാക്ടീസ് മാച്ചുകള്‍ നടക്കുന്നത് അസാധാരണമല്ല എന്നാണ് സ്വിസ് വനിതാ ടീമിന്റെ ഹെഡ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്വെന്‍ മികോസെ പറയുന്നത്.
അലീഷ ലെമാന്റെയും ടീമിന്റെയും പരാജയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ലുസേണ്‍സിനെതിരായ മത്സരത്തിന് മുമ്പ് ഇവര്‍ മറ്റ് രണ്ട് യൂത്ത് ടീമുകളുമായി സൗഹൃദ മത്സരം കളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എഫ്.സി സോളോതോണ്‍സിന്റെ അണ്ടര്‍ 15 ടീമിനോട് 2-1ന് പരാജയപ്പെട്ട ടീം എഫ്.സി ബീല്‍ അണ്ടര്‍ 15 ടീമിനെതിരെ 2-1ന് വിജയിച്ചതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
ജൂലൈ രണ്ടിനാണ് വനിതാ യൂറോ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഐസ്‌ലാന്‍ഡ് ഫിന്‍ലന്‍ഡിനെ നേരിടും. ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.
നാല് ഗ്രൂപ്പുകളില്‍ നിന്നായി 16 ടീമുകളാണ് യുവേഫ വനിതാ യൂറോ കപ്പ് കിരീടത്തിനായി പോരാടുന്നത്.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ഗ്രൂപ്പ് സി
ഗ്രൂപ്പ് ഡി
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ജൂലൈ 17 മുതല്‍ 20 വരെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
ജൂലൈ 23നാണ് ആദ്യ സെമി ഫൈനല്‍ മത്സരം. സ്റ്റേഡ് ഡി ജെനീവാണ് വേദി. സ്റ്റേഡിയന്‍ ലെറ്റ്‌സിഗ്രണ്ടില്‍ ജൂലൈ 24നാണ് രണ്ടാം സെമി. 27ന് സെന്റ് ജേകബ് പാര്‍ക്കില്‍ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കും.
Content Highlight: The U-15 boys team defeated the Switzerland women’s national team.