തിരുവനന്തപുരം: ഇപ്പോൾ പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചുവെച്ചെന്നുമുള്ള സസ്പെൻസ് ഫേസ്ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാജോർജ്. ഏതു വിഷയത്തെ പ്രതിപാദിച്ചാണ് മന്ത്രിയുടെ പോസ്റ്റെന്നതിൽ വ്യക്തതയില്ല.
മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ നിരവധി സസ്പെന്സുകളാണ് ഉയരുന്നത്. ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്റാണിതെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. ആ സത്യത്തിന്റെ ചുരുൾ അഴിയുമോ? മറഞ്ഞിരിക്കുന്ന സത്യമെന്ത്?,’ വീണാജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ സസ്പെൻസ് ചിലർ സ്വർണകൊള്ളയുമായി ബന്ധപ്പെടുത്തിയും അഭിപ്രായങ്ങൾ പറയുന്നുണ്ട്.
‘കള്ളന്മാർ കെ.പി.സി.സിയുടെയും യു.ഡി.എഫിന്റെയും തലപ്പത്ത് തന്നെയുണ്ടന്നെല്ലേ’, ‘സത്യങ്ങൾ ചുരുളഴിക്കണം’, ‘ഒരു സംശയവും വേണ്ട. പാട്ട് മാറ്റിയെഴുതേണ്ടി വരും പോറ്റിയെ കയറ്റിയത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പാ’ എന്നിങ്ങനെയും കമന്റുകളുണ്ട്.
ഇടതുപക്ഷത്തിന് ഇലക്ഷനിലേറ്റ തിരിച്ചടിയുമായും ആളുകൾ ഈ പോസ്റ്റിനെ ബന്ധിപ്പിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ‘വിചാരിച്ച പോലെയല്ല കപ്പൽ മുങ്ങുന്നുണ്ട് എന്നല്ലേ’, ‘എന്താ കപ്പൽ മറിഞ്ഞോ’ എന്നിങ്ങനെയും കമന്റുകളുണ്ട്. ആരോഗ്യമേഖലയെ സംബന്ധിച്ച കമന്റുകളും ഉയരുന്നുണ്ട്.
Content Highlight: The truth is not what is being spread; it is hidden; Veena George with a suspenseful post