| Friday, 25th July 2014, 3:49 pm

ചൂടന്‍ രംഗങ്ങളുമായി ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയുടെ ആദ്യ ട്രെയിലര്‍ യൂടൂബില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

//www.youtube.com/v/z4nJX8snP4s?version=3&hl=en_USന്യൂദല്‍ഹി: അടുത്ത വര്‍ഷം വാലന്റൈന്‍സ് ഡേ സമ്മാനമായി ഇറങ്ങാന്‍ പോകുന്ന ഹോളിവുഡ് ചിത്രം “ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ”യുടെ ആദ്യ ട്രെയിലര്‍ കാത്തിരിപ്പുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് പുറത്തിറങ്ങി. ഏവരും പ്രതീക്ഷിച്ചപോലെ ചൂടന്‍ രംഗങ്ങളുമായാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.

കെല്ലി മാര്‍സെല്‍, പാട്രിക് മാര്‍ബര്‍, മാര്‍ക്ക് ബോംബാക് എന്നിവര്‍ തിരക്കഥ എഴുതി സാം ടെയലര്‍ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ പ്രണയ ചിത്രമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ. ബ്രിട്ടീഷ് സാഹിത്യകാരന്‍ ഇ.എല്‍ ജയിംസ് 2011ല്‍ എഴുതിയ നോവലാണ് ഇത്.

[] പ്രണയത്തിന്റെയും ലൈംഗികതയുടെയും മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ. ഒരു കോളേജ് ബിരുദവിദ്യാര്‍ത്ഥിനിയായ അനസ്റ്റേഷ്യാ സ്റ്റീലിയും ബിസിനസ് മാഗ്നറ്റാായ ക്രിസ്റ്റിയന്‍ ഗ്രേയുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും കീഴടക്കലിന്റെയും കഥയിലൂടെ ചിത്രം കടന്നു പോകുന്നു.

2015 ഫെബ്രുവരി 13ന് ചിത്രം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. യു.ടൂബിലും ലഭ്യമാണ്.

രണ്ടര മിനിറ്റ് ദൈര്‍ഘ്യമേറിയതാണ് ട്രെയിലര്‍. അതില്‍ ഒരു മിനിറ്റോളവും നായികാ നായകന്‍മാരുടെ ചുംബന സീനാണ്. നോവലിലുള്ളതുപോലെ ചിത്രവും പ്രേക്ഷകരെ ചൂടന്‍ രംഗങ്ങളിലൂടെയാവും എന്റര്‍ടെയ്ന്‍ ചെയ്യുക എന്നാണ് ഇത് കാണിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more