അഞ്ചക്കള്ളകോക്കാന്‍ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഡിസ്‌കോ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മിക്കുന്നത് ചെമ്പന്‍ വിനോദാണ്.
ഉല്ലാസ് ചെമ്പന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറന്‍, ചെമ്പന്‍ വിനോദ് ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണി കൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
പക്കാ ആക്ഷന്‍ ഴോണറിലാണ് സിനിമ ഇറങ്ങുന്നതെന്നാണ് പോസ്റ്റര്‍ സൂചന നല്‍കുന്നത്. നടനും ചിത്രത്തിന്റെ പ്രൊഡ്യൂസറുമായ ചെമ്പന്‍ വിനോദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ നിരവധി പേര്‍ പോസ്റ്റിന് കമന്റുമായെത്തി.
സിനിമയുടെ കാസ്റ്റിങ്ങിനെ പുകഴ്ത്തി കൊണ്ടുള്ള കമന്റാണ് കൂടുതലായും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാസ്റ്റിങ് തീ, കട്ട വെയ്റ്റിങ്, സംഭവം കിടു എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.
ഇതാദ്യമായാണ് ലുക്മാന്‍ അവറനും ആന്റണി വര്‍ഗീസ് പെപ്പെയും അര്‍ജുന്‍ അശോകനും ഒന്നിച്ചൊരു സിനിമയില്‍ എത്തുന്നത്. മൂവരെയും സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മണികണ്ഠ അയ്യപ്പയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍മോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് രോഹിത്ത് വി.എസ് വാരിയത്താണ്. റോണക്‌സ് സേവ്യറാണ് സിനിമയുടെ മേക്കപ്പ്
അതേസമയം ഉല്ലാസ് ചെമ്പന്റെ അഞ്ചക്കള്ളകോക്കാന്‍ വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍ നിര്‍ത്തി കൊണ്ട് അവതരിപ്പിച്ച ചിത്രമാണ്. ലുക്മാനും ചെമ്പന്‍ വിനോദും അഞ്ചക്കള്ളകോക്കാനിലും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്‌ച്ചേഴ്‌സിന്റ ബൊനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ് സിനിമ നിര്‍മിച്ചത്.
Content Highlight: The title poster of the film disco directed by Ullas Chemban is out