മമ്മൂട്ടി ആരാധകർക്കിടയിൽ വലിയ ആകാംക്ഷ ഉയർത്തി ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രം ധരിച്ച് തോക്കുമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. ഇത് മമ്മൂട്ടിയാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതികരണം.
‘അവനാണ് ടാർഗറ്റ്’ എന്ന നരേഷനോടെയാണ് ചിത്രത്തിന്റെ അവസാന ഭാഗത്തിൽ മമ്മൂട്ടിയെ കാണിക്കുന്നത്. ആക്ഷൻ ത്രില്ലറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. അതിവേഗ ആക്ഷൻ രംഗങ്ങളും സംഘർഷഭരിതമായ ദൃശ്യങ്ങളും ഉൾപ്പെടുത്തിയാണ് സിനിമ ചിത്രീകരിച്ചത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.
പ്രകാശ് വർമ്മ.Photo: Screengrab/ Youtube
‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രകാശ് വർമ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ച് യുവ പൊലീസ് ഉദ്യോഗസ്ഥരും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറെയും കേന്ദ്രീകരിച്ചുള്ള കഥയാണ് ‘ലോ ആൻഡ് ഓർഡർ’ പറയുന്നത്. ഔദ്യോഗിക ജീവിതത്തിലെ സംഘർഷങ്ങളും നിയമം നടപ്പാക്കുന്നതിനിടയിലെ വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം എന്നതാണ് ടീസർ നൽകുന്ന സൂചനകൾ.
അതേസമയം, ടീസറിൽ മുഖം മറച്ചെത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ബ്ലാക്ക് എന്ന മമ്മൂട്ടി സിനിമയിലെ ‘കാരിക്കാമുറി ഷൺമുഖൻ’ എന്ന കഥാപാത്രമായികൊണ്ടാണ് താരം സിനിമയിൽ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം പ്രകാശ് വർമ്മ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ടീസറിലെ മമ്മൂട്ടിയുടെ സാന്നിധ്യം സംബന്ധിച്ച ചർച്ചകൾക്കും ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
Photo: Screengrab/ Youtube
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രത്തിൽ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി, കലൈ കിങ്സ്റ്റൺ തുടങ്ങിയവരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രകാശ് വർമ്മയ്ക്കൊപ്പം ആഭിരാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, ശങ്കർ രാമകൃഷ്ണൻ, സാബുമോൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlight: The teaser of Ranjith’s ‘Law and Order’, starring Prakash Varma in the lead role, is out