| Thursday, 2nd October 2025, 1:24 pm

അവര്‍ വീണ്ടും ഒന്നിച്ചാല്‍ എന്താവും എന്നറിയുമോ? ബ്ലാസ്റ്റ്; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പാട്രിയറ്റിന്റെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പാട്രിയറ്റിന്റെ ടീസര്‍ പുറത്ത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയുടെ ഒരോ അപ്‌ഡേറ്റും സിനിമാപ്രമേികളെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു മിനിറ്റ് ഇരുപത്തൊന്ന സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിന്റെ ഒരോ സീനും ത്രില്ലടിപ്പിക്കുന്നുണ്ട്.

ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ടീസര്‍ നല്‍കുന്നുമുണ്ട്. സുഷിന്‍ ശ്യാമിന്റെ കിടിലന്‍ മ്യൂസിക്കും മാനുഷ് നന്ദന്റെ ക്യാമറയും ടീസറിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒരു ഫ്രെയ്മില്‍ വരുന്ന സ്വീക്വന്‍സും ടീസറില്‍ ശ്രദ്ധേയമാണ്.

മലയാളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന പാട്രിയറ്റ് വിഷു റിലീസായി തിയേറ്ററുകളിലെത്തും.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിബിന്‍ ജേക്കബ്, ഷാജി നടുവിലുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ബിഗ് സ്‌ക്രീനിലേക്കുള്ള ഔദ്യോഗിക തിരിച്ചുവരവ് കൂടിയാണിത്.

Content highlight: The teaser of Mahesh Narayanan’s film Patriot, starring Mammootty and Mohanlal, is out

We use cookies to give you the best possible experience. Learn more