മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. ബിഗ് സ്‌ക്രീനില്‍ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. തമിഴില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത നടി ഇപ്പോള്‍ വീണ്ടും കോളിവുഡില്‍ സജീവമാകാന്‍ പോകുകയാണ്. അതിനെക്കുറിച്ചും സിനിമയില്‍ എത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് നടി.
‘ചിത്തിരം പേസ് തടി മുതല്‍ അസല്‍ വരെ തുടര്‍ച്ചയായി തമിഴില്‍ അഭിനയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ബ്രേക്ക് എടുത്തു എന്നേയുള്ളൂ. അല്ലാതെ തമിഴ് സിനിമയെ വിട്ടുപോയിട്ടൊന്നുമില്ല.
പിന്നെ എനിക്ക് അനുയോജ്യമായ നല്ല കഥകളൊന്നും എന്നെത്തേടി വന്നില്ല. തേടിവന്നവയൊന്നും എന്നെ ആകര്‍ഷിച്ചുമില്ല. തമിഴില്‍ അഭിനയിച്ചില്ലെങ്കിലും കന്നഡ, മലയാളം ഭാഷകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നുണ്ട്. പിന്നെ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നില്ല എന്നൊരു തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു,’ ഭാവന പറയുന്നു.
ഇപ്പോള്‍ തന്നെ കാണുന്ന തമിഴ് സിനിമാക്കാരൊക്കെ തന്നെ മിസ് ചെയ്തുവെന്ന് പറയുന്നുണ്ടെന്നും ഡോര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴില്‍ സജീവമാകുകയാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു
തന്റെ അച്ഛന്‍ സിനിമയില്‍ അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്നുവെന്നും അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ വിവരിക്കുമായിരുന്നെന്നും ഭാവന പറഞ്ഞു. സിനിമയില്‍ വരാന്‍ അതൊക്കെയായിരുന്നു പ്രചോദനം എന്നും പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തന്നെ സിനിമാ അവസരങ്ങള്‍ തന്നെത്തേടി എത്തിയിരുന്നുവെന്നും നടി പറഞ്ഞു.
മറ്റുള്ളവരൊക്കെ സിനിമയില്‍ വരാന്‍ വളരെയധികം കഷ്ടപ്പെട്ടു എന്നുപറഞ്ഞുകേട്ടിട്ടുണ്ടെന്നും എന്നാല്‍ താന്‍ സിനിമയിലെത്താന്‍ കഷ്ടപ്പെട്ടിട്ടേയില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. വളരെ എളുപ്പത്തില്‍ തന്നെ താന്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുതുടങ്ങിയെന്നും
ഷൂട്ടിങ് എങ്ങനെയായിരിക്കും എന്ന് തുടക്കത്തില്‍ ഒരു മടിയും ഭയവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും സിനിമ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിത്തന്നെ മാറിയെന്നും ഭാവന പറയുന്നു.
Content Highlight: The story of others who got into cinema is very difficult but my case is Different says Bhavana