കോഴിക്കോട്: പന്നിയെ പിടിക്കാനുള്ള കെണിയില്‍പ്പെട്ട് വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്.
മനുഷ്യജീവന് ഭീഷണിയാവുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാല്‍ അവര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമത്തിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മനുഷ്യജീവന് ഭീഷണിയാവുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
അവസാന അഞ്ച് വര്‍ഷങ്ങളില്‍ 344 മരണങ്ങളാണ് വന്യജീവി ആക്രമണങ്ങള്‍ കാരണം ഉണ്ടായത്. അതില്‍ 180 അതായത് 55% 60% മരണങ്ങളും വനമേഖലയ്ക്ക് പുറത്താണ് ഉണ്ടായത്. അത് പാമ്പുകടിയേറ്റുള്ളതാണ്. 35 മരണം കാട്ടുപ്പന്നി ആക്രമണത്തിലാണ്. ഒമ്പത് മരണം കാട്ടുപോത്ത് ആക്രമണത്തിലാണ്. നാല് മരണം കടുവ ആക്രണത്തിലാണ്. 30 എണ്ണം മറ്റ് ആക്രമണങ്ങളിലുമാണ്. 103 മരണങ്ങള്‍ ആനകളുടെ ആക്രമണത്തിലുമാണെന്ന് മന്ത്രി പറഞ്ഞു.
‘ഞാന്‍ അവസാനമായി വയനാട്ടില്‍പോയപ്പള്‍ അവിടുത്തെ ഡി.എം, എസ്.പി, ഡി.എഫ്.ഒ എന്നിവരോട് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ പറഞ്ഞു. അത് വഴി നിങ്ങള്‍ക്ക് ആനയുടെ ചലനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ സാധിക്കും. മറ്റൊരു കാര്യം ഛത്തീസ്ഗഢില്‍ പ്രാവര്‍ത്തികമാക്കിയതാണ്.
അവര്‍ ചെയ്തിരുന്നത് ദിവസേന റേഡിയോയിലൂടെ ബുള്ളറ്റ് പ്രക്ഷേപണം ചെയ്യുകയായിരുന്നു. അങ്ങനെ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസിലാവും. മറ്റൊന്ന് ആനകള്‍ കൂട്ടമായി പോകുമ്പോള്‍ കടത്തിവിടാനുള്ള സൗകര്യമൊരുക്കലാണ്. മറ്റൊന്ന് പ്രധനാമന്ത്രിയുടെ നിര്‍ദേശത്തില്‍ മാന്‍-അനിമല്‍ കോണ്‍ഫ്‌ലിക്റ്റില്‍ നോളജ് സെന്റര്‍ തുടങ്ങുക എന്നതാണ്,’ മന്ത്രി പറഞ്ഞു.
Content Highlight: The state has the authority to shoot and kill animals that pose a threat to human life says central forest minister Bhupender Yadav