പ്രഭുദേവ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വൂള്‍ഫ് എന്ന ചിത്രത്തിലെ ഗാനരംഗത്തിന് കടുത്ത വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ സാസ സാസ എന്ന ഗാനം പുറത്തിറങ്ങിയത്. പാട്ടിലെ ഒരു രംഗത്തില്‍ നായികമാരില്‍ ഒരാള്‍ പ്രഭുദേവയുടെ കാലിലെ തള്ളവിരലില്‍ കടിക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്.
ഒരു ബ്ലൂ ഫിലിം സിനിമയുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചതെന്നും പ്രഭുദേവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതിനാല്‍ ഇത്തരം നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കുന്നതെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ മാത്രം പ്രഭുദേവ അധപതിച്ചോയെന്നും ചോദ്യങ്ങളുണ്ട്.
അനയൂസ ഭരദ്വരാജ്, റായ് ലക്ഷ്മി, ശ്രീ ഗോപിക എന്നിവരാണ് പ്രഭുദേവക്കൊപ്പം ഗാനത്തില്‍ അഭിനയിച്ചത്. ഗാനത്തിലെ അവസാന രംഗത്ത് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലില്‍ കടിക്കുന്ന രംഗമാണ് വിവാദത്തിലായത്.
പ്രഭു ദേവ പ്രധാനവേഷത്തിലെത്തുന്ന വൂള്‍ഫ് സംവിധാനം ചെയ്യുന്നത് വിനു വെങ്കിടേഷാണ്. ആക്ഷ് ന്‍ സിനിമയാണ് വൂള്‍ഫ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അംരീഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം, സന്ദേഷ് നാഗരാജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അരുള്‍ വിന്‍സെന്റാണ്.
അഭിനേതാവിന് പുറമെ നൃത്തസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍, സിനിമാ നിര്‍മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് പ്രഭുദേവ. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും പ്രഭുദേവ അഭിനയിച്ചിട്ടുണ്ട്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന മലയാള ചിത്രത്തില്‍ പ്രഭു ദേവയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content highlight: The song in Prabhu Deva’s latest film Wolf has been heavily criticized