എക്കോയ്ക്ക് ശേഷം നടന്‍ സന്ദീപ് പ്രദീപ് നായകനാകുന്ന ‘കോസ്മിക് സാംസണി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചിയില്‍ ഷൂട്ടിങ്ങ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം നീണ്ട 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പാക്ക് അപ്പായത്. അഭിജിത്ത് ജോസഫിന്റെ സംവിധാനത്തില്‍ സോഫിയോ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിര്‍മിക്കുന്ന ഈ ചിത്രത്തിന് അനൗണ്‍്‌സ്‌മെന്റ മുതലേ ഹൈപ്പുണ്ടായിരുന്നു.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സിനിമ പാക്ക് അപ്പ് ആയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അഭിഷേക് വസന്ത്, അഭിജിത്ത് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുങ്ങുന്നത്. സിനിമയില്‍ സന്ദീപ് പ്രദീപിന് പുറമേ മിയാ ജോര്‍ജ് അല്‍ത്താഫ് സലീം, മുകേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പടക്കളം, എക്കോ എന്നീ സിനിമയ്ക്ക് ശേഷം സന്ദീപിന് ഇന്‍ഡസ്ട്രിയിലുണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. സന്ദീപ് നായകവേഷത്തിലെത്തുന്ന ചിത്രമെന്നത് തന്നെയാണ് പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
വീക്കന്‍ ബ്ലോക്ക് ബസ്റ്റേഴ്സ് നിര്‍മിക്കുന്ന സിനിമ എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളുണര്‍ത്തു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ വൈകാതെ വരുമെന്നാണ് പ്രതീക്ഷ.
ലോക, കള, ആര്‍.ഡി. എക്സ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് കോസ്മിക് സാംസണിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സിബി മാത്യു അലക്‌സാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനിങ് ജോസഫ് നെല്ലിക്കലാണ്. ചിത്രം ഒക്ടോബറില്‍ പൂജ റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഷോര്‍ട് ഫിലിമിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് സന്ദീപ് പ്രദീപ്. മമ്മൂട്ടി നായകനായ പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ച താരം തുടര്‍ന്ന് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളില്‍ ഭാഗമായെങ്കിലും മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലേ പീയൂസ് എന്ന കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
Content Highlight: The shooting of Sandeep Pradeep’s film Cosmic Samson has been completed