2026 വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ടൂര്‍ണമെന്റിന്റെ മത്സരക്രമം അധികൃതര്‍ പ്രഖ്യാപിച്ചിതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ 5ന് ദുബായില്‍ നടക്കുമെന്ന് സ്ഥിരീകരിച്ചത്.
രണ്ട് ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ഹോങ്കോങ് ചൈന എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, ഇന്തോനേഷ്യ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. ഓഗസ്റ്റ് 28ന് തായ്‌ലാന്‍ഡും ഹോങ്‌കോങ് ചൈനയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. വനിതാ ഏഷ്യാ കപ്പിന്റെ ആറാം പതിപ്പായ ഈ ടൂര്‍ണമെന്റ് ടി-20 ഫോര്‍മാറ്റിലാണ് നടക്കുക.
2026 വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ഓഗസ്റ്റ് 30നാണ്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ തായ്ലാന്‍ഡിനെ നേരിടും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് ആരംഭിക്കും. സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് സെമിഫൈനലുകള്‍, സെപ്റ്റംബര്‍ 13ന് ഫൈനലും നടക്കും.
ഓഗസ്റ്റ് 28: തായ്‌ലാന്‍ഡ് vs ഹോങ്കോങ് ചൈന
ഓഗസ്റ്റ് 29: ശ്രീലങ്ക vs യു.എ.ഇ.
ഓഗസ്റ്റ് 30: ഇന്ത്യ vs തായ്‌ലാന്‍ഡ്
ഓഗസ്റ്റ് 31: ബംഗ്ലാദേശ് vs ഇന്തോനേഷ്യ
സെപ്റ്റംബര്‍ 1: പാകിസ്ഥാന്‍ vs തായ്‌ലാന്‍ഡ്
സെപ്റ്റംബര്‍ 2: ശ്രീലങ്ക vs ഇന്തോനേഷ്യ
സെപ്റ്റംബര്‍ 3: ഇന്ത്യ vs ഹോങ്കോങ് ചൈന
സെപ്റ്റംബര്‍ 4: യു.എ.ഇ. vs ഇന്തോനേഷ്യ
സെപ്റ്റംബര്‍ 5: ഇന്ത്യ vs പാകിസ്ഥാന്‍
സെപ്റ്റംബര്‍ 6: ശ്രീലങ്ക vs ബംഗ്ലാദേശ്
സെപ്റ്റംബര്‍ 7: പാകിസ്താന്‍ vs ഹോങ്കോങ് ചൈന
സെപ്റ്റംബര്‍ 8: ബംഗ്ലാദേശ് vs യു.എ.ഇ
സെപ്റ്റംബര്‍ 10: ആദ്യ സെമിഫൈനല്‍
സെപ്റ്റംബര്‍ 11: രണ്ടാം സെമിഫൈനല്‍
സെപ്റ്റംബര്‍ 13: ഫൈനല്‍
അതേസമയം എട്ടാം വനിതാ ഏഷ്യാ കപ്പ് കിരീടവും ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുവശത്ത്, പാകിസ്ഥാന് ഇതുവരെ വനിതാ ഏഷ്യാ കപ്പ് നേടാനായിട്ടില്ല. 2012ലും 2016ലും നടന്ന ഫൈനലുകളില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.
ടി-20 ഫോര്‍മാറ്റില്‍ 2022ല്‍ മാത്രമാണ് പാകിസ്ഥാന്‍ ഇന്ത്യയെ ഒരിക്കല്‍ തോല്‍പ്പിച്ചിട്ടുള്ളത്.
Content Highlight: The schedule for the 2026 Women’s Asia Cup has been released