| Monday, 30th March 2026, 2:14 pm

അപ്പോ ആശാനെ അവർ വിളിക്കും, ഹൈ റേഞ്ചിന്റെ ചെഗുവേരേ......; ഡയലോഗിന് ശേഷമുള്ള ഫ്രെയിമും, തിയേറ്റർ പൂരപ്പറമ്പാക്കിയ നിമിഷം

നന്ദന എം.സി

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് ജയസൂര്യ നായകനായെത്തിയ ആട് 3. ഒന്നാം ഭാഗം വൻ പരാജയമായ ആടിന്റെ രണ്ടാം ഭാഗവും ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ആട് 3യും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്.

ആദ്യ നിമിഷം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു കാലത്തും ഗതി പിടിക്കാത്ത പാപ്പനും പാപ്പന്റെ പിള്ളേരുടെയും ജീവിതം ഇതിലും അതേ അവസ്ഥ തുടരുകയാണ്.

പാപ്പനായി ജയസൂര്യയും, ഡ്യൂഡ് ആയി വിനായകനും, ചാത്തൻ സേവ്യറായി സണ്ണിവെയിനും, അബുവായി സൈജു കുറുപ്പും, ആശാനായ ഇന്ദ്രൻസും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ആട് 3, Photo: IMDb

എന്നാൽ ചിത്രത്തിൽ പ്രതീക്ഷിക്കാതെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു സീനായിരുന്നു ശശി ആശാനും സേവ്യറും തമ്മിലുള്ള ഒരു രംഗം. ഈ രംഗം തിയേറ്ററിൽ വലിയൊരു ഓളമാണ് സൃഷ്ട്ടിച്ചത്. ശശി ആശാനും സേവ്യറും തമ്മിലുള്ള ഒരു രംഗത്തിൽ സേവ്യർ തന്റെ ആവശ്യം നിറവേറ്റാൻ ആശാനെ പ്രലോഭിപ്പിക്കുന്ന ഒരു സീനാണ്.

ആ സമയം സേവ്യർ ആശാനോട് പറയുന്ന ഒരു ഡയലോഗും അതിന് ശേഷം ഇന്ദ്രൻസിനെ കാണിക്കുന്ന ഒരു രംഗവുമാണ് ചിരിയുടെ മാലപ്പടക്കം തീർത്തത്.

സണ്ണിവെയിനിന്റെ സേവ്യർ എന്ന കഥാപാത്രം ശശി ആശാനോട് പറയും ‘അപ്പോ ആശാനെ അവർ വിളിക്കും, ഹൈ റേഞ്ചിന്റെ ചെഗുവേരേ…… എന്ന്’ അതിന് ശേഷം ഇന്ദ്രൻസ് കണ്ണാടിയിൽ നോക്കുകയും ചെഗുവേരയുടെ വേഷത്തിൽ തന്നെ കാണുകയും ചെയ്യുന്നിടത്താണ് തിയേറ്റർ ഒന്നാകെ കുലുങ്ങിയത്.

ഇന്ദ്രൻസ്, Photo: Indrans/ Facebook

ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഇന്ദ്രൻസ് ചെഗുവേരയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട രംഗം പ്രേക്ഷകരെ കയ്യിലെടുക്കുന്നതായിരുന്നു.

ഈ ഡയലോഗിന് ശേഷമുള്ള ഫ്രെയിം ഒരു സൂപ്പർ സർപ്രൈസ് തന്നെയായിരുന്നു. അതിനൊപ്പം വന്ന മ്യൂസിക്കും ചേർന്നപ്പോൾ ഒരു മാരക തിയേറ്റർ റെസ്‌പോൺസ് ലഭിച്ച കിടിലൻ മോമെന്റ് ആയി മാറുകയായിരുന്നു. മൊത്തത്തിൽ തിയേറ്റർ ഒന്നിളക്കി മറിക്കുന്ന അനുഭവമായിരുന്നു ഈ രംഗം.

Content Highlight: The scene from the movie Aadu that made the audience laugh

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more