തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍ മധുവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
വേടനെ ജാതി വിരുദ്ധനും ജാതി ഭീകരവാദിയുമാക്കി ഒറ്റപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും സംഘപരിവാര്‍ പുലര്‍ത്തുന്ന ന്യൂനപക്ഷ ദലിത് വിരുദ്ധതയുടെ ഭാഗമാണ് ആ പ്രസംഗമെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. വേടനെതിരായ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും എം. വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
‘വേടനെ രഷ്ട്രവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യദ്രോഹിയായി മുദ്രകുത്തി ഒരു ജാതി ഭീകരവാദിയായി അവതരിപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്.
വേടനെതിരായി, അദ്ദേഹം അവതരിപ്പിക്കുന്ന റാപ്പ് മ്യൂസിക്കിനെതിരായി കടന്നാക്രമണം നടത്തിയിട്ടുള്ള ആധുനിക കലയെകക്കുറിച്ച് യാതൊന്നും മനസിലാക്കാതെ നടത്തിയിട്ടുള്ള ആ ആക്രമണത്തെ യഥാക്രമം പ്രതിരോധിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ എം.വി. ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: The Sangh Parivar is trying to isolate the Vedan by making him a caste terrorist: It is part of their anti-minority Dalit ideology: M.V. Govindan